2013-07-11 18:49:14

മതപരിവര്‍ത്തന നിരോധന നിയമം
‘ഹിന്ദുരാജി’ന്‍റെ സ്വപ്നം


11 ജൂലൈ 2013, ഡല്‍ഹി
മതപരിവര്‍ത്തന നിരോധന നിയമം, ‘ഹിന്ദുരാജ്’ സ്വപ്നംകാണുന്ന ഭാരതിയ ജനതാ പാര്‍ട്ടിയുടെ ജിഹ്വയാണെന്ന് മതന്യൂനപക്ഷങ്ങള്‍ ആരോപിച്ചു. മതസ്വാതന്ത്ര്യനയം Religious Freedom Act എന്ന വ്യാജനാമത്തില്‍ 1968-ല്‍ മദ്ധ്യപ്രദേശിലെ ഭാരതീയ ജനതാ പാര്‍ട്ടി സര്‍ക്കാര്‍ അവതരിപ്പിച്ച മതപരിവര്‍ത്തന നിരോധന നയം നിഗൂഢമായ വിധത്തിലാണ് ഇപ്പോള്‍ നിയമരൂപം പ്രാപിച്ചിരിക്കുന്നതെന്ന് മതന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി ക്രൈസ്തവ സഭകളുടെ ദേശീയ വക്താവ്,
ആനന്ദ് ജ്ഞാനപ്രകാശ് ഡല്‍ഹിയില്‍ പ്രസ്താവിച്ചു. പ്രാബല്യത്തില്‍ വരാന്‍ പോകുന്ന നിയമപ്രകാരം മതം മാറാന്‍ ഉദ്ദേശിക്കുന്ന വ്യക്തി ആദ്യമായി ജില്ലാ മജിസ്ട്രേറ്റിനെ വിവരം അറിയിക്കേണ്ടതാണ്.
മതപരവര്‍ത്തനത്തിന് കാര്‍മ്മികത്വം വഹിക്കുന്ന പുരോഹിതന്‍ ഒരുമാസം മുന്‍പെങ്കിലും മതപരിവര്‍ത്തന പരിപാടിയും, അതിന്‍റെ സ്ഥലം, തിയതി, സമയം എന്നിവ രേഖാപരമായി സര്‍ക്കാരിനെ അറിയിക്കേണ്ടതാണ്. കൃത്യവിലോപത്തിനുള്ള ശിക്ഷാക്രമങ്ങളും നിയമത്തിന്‍റെ പരിധിയില്‍ പെടുത്തിയിരിക്കുന്നതായും ക്രൈസ്തവ സഭകളുടെ വക്താവ് ചൂണ്ടിക്കാട്ടി.

രാഷ്ട്രത്തിന്‍റെ ഉന്നമനത്തിനായി ജാതിമത ഭേതമെന്യേ സേവനംചെയ്യുന്ന ക്രൈസ്തവ സമൂഹത്തെ സംശയദൃഷ്ടിയോടെ കാണുന്നതിനും അവരോട് വിദ്വോഷം വളര്‍ത്തി, സമൂഹത്തില്‍ ഭിന്നിപ്പും അക്രമവും വളര്‍ത്താനുള്ള സര്‍ക്കാരിന്‍റെ നീക്കത്തോട് സംസ്ഥാനത്തെ ന്യൂനപക്ഷങ്ങള്‍ക്കും രാജ്യത്തെ സമാധാനകാംഷികളായ ജനങ്ങള്‍ക്കും ശക്തമായ പ്രതിഷേധമുണ്ടെന്ന് ജൂലൈ 9-ാം തിയതി ഡല്‍ഹിയില്‍ പുറത്തിറക്കിയ സഭകളുടെ പ്രസ്താവന വെളിപ്പെടുത്തി. മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ ഇപ്പോള്‍ രാജ്യത്തെ 28 സംസ്ഥാനങ്ങളിലും ഏതാനും യൂണിയന്‍ ടെറിട്ടറികളിലും നിലവില്‍വന്നിട്ടുണ്ട് എന്ന വസ്തുത ശ്രദ്ധേയമാണ്. മതപരിവര്‍ത്തനം നിര്‍ബന്ധിതവും ചതിയിലൂടെയും ചാടൂക്തിയിലൂടെയുമാണെന്ന വ്യാജപ്രചരണവുമായിട്ടാണ് ഹിന്ദുത്വ അജണ്ഡയില്‍ മതപരിവര്‍ത്തന വിരുദ്ധനിയമം പ്രാബല്യത്തില്‍ വരുത്തിയിരിക്കുന്നതെന്ന് സഭകളുടെ കൂട്ടായ്മ പ്രസ്താവനയിലൂടെ വെളിപ്പെടുത്തി.
Reported : nellikal, sedoc









All the contents on this site are copyrighted ©.