2013-07-10 19:44:32

ട്രെയിന്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക്
പാപ്പായുടെ സാന്ത്വന വചസ്സുകള്‍


10 ജൂലൈ 2013, വത്തിക്കാന്‍
കാനഡയില്‍ ട്രെയിന്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് പാപ്പാ ഫ്രാന്‍സിസ് സാന്ത്വന സന്ദേശമയച്ചു. ജൂലൈ 5-നും 6-നും ഇടയ്ക്കുള്ള രാത്രിയില്‍ കാനഡിയിലെ ലാക് മെഗാന്‍റിക്കിലാണ് (Lac Megantic) എണ്ണ ട്രെയിന്‍ അത്യാഹിതത്തെ തുടര്‍ന്ന് വന്‍ തീപിടുത്തമുണ്ടായത്. ഒരു ലക്ഷത്തി ഇരുപതിനായിരിം ലീറ്റര്‍ എണ്ണയുമായി അമേരിക്കയിലേയ്ക്കു പുറപ്പെട്ട മയീന്‍ ആന്‍റ് അറ്റലാന്‍റിക്ക് കമ്പനിയുടെ ചരക്കു ട്രെയിനാണ് പാളംതെറ്റിയതിനെ തുടര്‍ന്ന് വന്‍ തീപിടുത്തത്തിലൂടെ ആള്‍നാശത്തിനും വന്‍നാശനഷ്ടങ്ങള്‍ക്കും കാരണമാക്കിയത്. സമീപഗ്രാമ പ്രദേശത്തുള്ള 40-ലേറെ ഭവനങ്ങളാണ് അഗ്നിക്കിരയായത്.

സാന്ത്വന വചസ്സുകളിലൂടെ ദുഃഖാര്‍‍ത്തരായ കടുംബാംങ്ങളും ബന്ധുമിത്രാദികളുമായി ഐക്യപ്പെട്ട പാപ്പ അവരെ അനുശോചനം അറിയിക്കുകയും, മരണമടഞ്ഞവരെ ദൈവകരങ്ങളില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയും, മുറിപ്പെട്ടവര്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുന്നവര്‍ക്കും സന്നദ്ധസേവകര്‍ക്കും തന്‍റെ
പ്രാര്‍ത്ഥനാ സാമീപ്യവും സമാശ്വാസവും സന്ദേശത്തിലൂടെ അറിയിക്കുകയും ചെയ്തു.
കാനഡിയിലെ ദേശീയ മെത്രാന്‍ സമിതിവഴിയാണ് പാപ്പ തന്‍റെ സഹാനുഭാവം അവരെ അറിയിച്ചത്.
Reported : nellikal, sedoc








All the contents on this site are copyrighted ©.