2013-07-08 17:13:11

കുടിയേറ്റക്കാര്‍ക്ക് ആതിഥ്യമരുളുന്ന ഹൃദയവിശാലത


08 ജൂലൈ 2013, വത്തിക്കാന്‍
കുടിയേറ്റക്കാര്‍ക്ക് ആതിഥ്യമരുളുന്ന ഹൃദയത്തിനുടമകളാകുന്നതിനായി പ്രാര്‍ത്ഥിക്കാന്‍ മാര്‍പാപ്പയുടെ ട്വീറ്റ്. യൂറോപ്പില്‍ അഭയം തേടിയെത്തുന്ന കുടിയേറ്റക്കാരുടെ ഇടത്താവളങ്ങളിലൊന്നായ ഇറ്റാലിയന്‍ ദ്വീപ് ലാമ്പെദൂസായിലേക്ക് ഇടയ സന്ദര്‍ശനം നടത്തിയ ജൂലൈ 8നാണ് മാര്‍പാപ്പ ഈ സന്ദേശം ട്വീറ്റ് ചെയ്തത്. “കുടിയേറ്റക്കാരെ ആശ്ലേഷിക്കുന്ന ഒരു ഹൃദയത്തിനായി നമുക്കു പ്രാര്‍ത്ഥിക്കാം. നമ്മുടെ സഹായം ഏറ്റവും ആവശ്യമായവരോട് നാം എങ്ങനെ പെരുമാറിയെന്ന് ദൈവം വിധിക്കും.” എന്നാണ് @pontifex എന്ന ഔദ്യോഗിക ഹാന്‍ഡിലിലെ പുതിയ ട്വീറ്റ്. ലത്തീന്‍, ഗ്രീക്ക്, അറബി, പോളിഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജര്‍മ്മന്‍, ഇറ്റാലിയന്‍ എന്നിങ്ങനെ ഒന്‍പതു ഭാഷകളില്‍ മാര്‍പാപ്പയുടെ ട്വീറ്റ് ലഭ്യമാണ്

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.