2013-07-04 18:55:33

വിക്ടര്‍ താക്കൂര്‍
റായ്പ്പൂര്‍ മെത്രാപ്പോലീത്ത


4 ജൂലൈ 2013, വത്തിക്കാന്‍
വടക്കെ ഇന്ത്യയിലെ റെയ്പ്പൂര്‍ അതിരൂപതയ്ക്ക് (ചത്തീസ്ഗര്‍) പാപ്പാ ഫ്രാന്‍സിസ് പുതിയ മെത്രാപ്പോലീത്തായെ നിയമിച്ചു. ബീഹാറിലെ ബട്ടിയാ രൂപതാ മെത്രാനായി സേവനമനുഷ്ഠിച്ചിരുന്ന
ബിഷപ്പ് വിക്ടര്‍ ഹെന്റി താക്കൂറിനെയാണ് റെയ്പ്പൂറിന്‍റെ പുതിയ മെത്രാപ്പോലീത്തയായി പാപ്പാ നിയോഗിച്ചത്. കാനോ നിയമം (can.401§1) അനുശാസിക്കുന്ന പ്രായപരിധി 75 വയസ്സ് എത്തിയതിനെ തുടര്‍ന്ന് റെയ്പ്പൂരിന്‍റെ അജപാലന ശുശ്രൂഷയില്‍നിന്നും ആര്‍ച്ചുബിഷപ്പ് ജോസഫ് അഗസ്റ്റിന്‍ ചരണക്കുന്നേല്‍ വിരമിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേയ്ക്കാണ് ബിഷപ്പ് താക്കൂറിനെ മെത്രാപ്പോലീത്തയായി പാപ്പാ നിയമിച്ചതെന്ന് വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി.

പാക്കിസ്ഥാനിലെ ഫൈസലാബാദ് രൂപതയ്ക്കായ്ക്കും പാപ്പാ ഫ്രാന്‍സിസ് പുതിയ മെത്രാനെ നിയോഗിച്ചു. വത്തിക്കാന്‍റെ സ്ഥാനപതിയായി കിഴക്കെ യൂറോപ്പിലെ ബോസ്നിയ-ഹെര്‍സെഗൊവീനാ രാജ്യങ്ങളില്‍ സേവനമനുഷ്ഠിച്ചിരുന്ന ബിഷപ്പ് ജോസഫ് അര്‍ഷദിനെയാണ് ജൂലൈ 3-ാം തിയതി ബുധനാഴ്ച രാവിലെ ഫൈസലാബാദ് രൂപതയുടെ പുതിയ മെത്രാനായി പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ചത്. രുപതയുടെ മുന്‍അദ്ധ്യക്ഷന്‍ ബിഷപ്പ് ജോസഫ് കൂത്തോയെ 2012-ജനുവരിയില്‍ കറാച്ചി അതിരൂപതയുടെ മെത്രാപ്പോലീത്തയായി മുന്‍പാപ്പാ ബനഡിക്ട്‍ 16-ാമന്‍ നിയോഗിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേയ്ക്കാണ് ബിഷപ്പ് അര്‍ഷദിനെ ഫൈസലാബാദിന്‍റെ മെത്രാനായി പാപ്പാ ഫ്രാന്‍സിസ് നിയമിച്ചത്.








All the contents on this site are copyrighted ©.