2013-07-04 19:27:44

വത്തിക്കാന്‍റെ സാമ്പത്തിക സുരക്ഷ
കര്‍ക്കശമാക്കുന്നു


4 ജൂലൈ 2013, വത്തിക്കാന്‍
സാമ്പത്തിക സുരക്ഷയും സുതാര്യതയും പാലിക്കാന്‍ വത്തിക്കാന്‍ ആഗോള സാമ്പത്തിക സുരക്ഷാ ഏജെന്‍സിയില്‍ അംഗത്വം നേടി. ജൂലൈ 3-ാം തിയതി വത്തിക്കാന്‍റെ സാമ്പത്തിക വിവര സംവിധാനത്തിന്‍റെ തലവന്‍, റെനെ ബ്രൂള്‍ഹാര്‍ട്ട് ഇറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ലോകത്തെ 130 രാഷ്ട്രങ്ങള്‍ക്ക് അംഗത്വമുള്ള ദക്ഷിണാഫ്രിക്കയിലെ സണ്‍ സിറ്റി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആഗോള സാമ്പത്തിക സുരക്ഷാ ഏജെന്‍സി Egmont Group-ലാണ് വത്തിക്കാനും അംഗത്വം നേടിയിരിക്കുന്നത്. ലോകത്തെ പ്രമുഖ രാഷ്ട്രങ്ങളുടെ സാമ്പത്തിക നിയന്ത്രണ സംവിധാനങ്ങള്‍ കൂട്ടുചേര്‍ന്നു ഉണ്ടാക്കിയിട്ടുള്ള സാമ്പത്തിക അന്വേഷണ-ക്രമീകരണ പ്രസ്ഥാനം Egmont Group-മായി സന്ധിചേര്‍ന്ന് കൂടുതാര്യമായ സാമ്പത്തിക സംവിധാനവും പ്രവര്‍ത്തന ശൈലിയും വത്തിക്കാനും വികസിപ്പിച്ചെടുക്കാനുകമെന്നും ബ്രൂള്‍ഹാര്‍ട്ട് പ്രസ്താവനയില്‍ പ്രത്യാശിച്ചു. കുഴല്‍പ്പണം, പണംവെളുപ്പിക്കല്‍, സാമ്പത്തിക മേഖലയിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ തുടങ്ങി ആഗോളതലത്തില്‍ നടക്കുന്ന വന്‍സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ തക്കസമയത്ത് ലഭിക്കുവാനും,
അവ നിയന്ത്രിക്കാനും ഇല്ലാതാക്കുവാനും ആഗോള സമ്പത്തിക വിവര സംവിധാനം (Egmont) എഗ്മോണ്ടുമായുള്ള കൂട്ടുകെട്ട് സഹായിക്കുമെന്ന് റെനെ ബ്രൂള്‍ഹാര്‍ട്ട് പ്രസ്താവനയില്‍ വ്യക്തമാക്കി.








All the contents on this site are copyrighted ©.