2013-07-04 18:28:15

ക്രിസ്തു സ്നേഹം
തെളിവുറ്റ വിശ്വപ്രകാശം


4 ജൂലൈ 2013, വത്തിക്കാന്‍
ക്രിസ്തു പഠിപ്പിച്ച സ്നേഹവും സാഹോദര്യവും മിഥ്യയല്ലെന്ന് പാപ്പാ ഫ്രാന്‍സിസ് തന്‍റെ ട്വിറ്റ് സന്ദേശത്തിലൂടെ പ്രസ്താവിച്ചു. ജൂലൈ 4-ാം വ്യാഴാഴ്ച രാവിലെ വത്തിക്കാനില്‍നിന്നും നല്കിയ സന്ദേശത്തിലാണ് ക്രിസ്തു സ്നേഹത്തെക്കുറിച്ചും സ്നേഹബന്ധത്തെക്കുറിച്ചും പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. കാല്‍വരിയുടെ ഉച്ചിയില്‍ മനുഷ്യകുലത്തോടുള്ള സ്നേഹത്താല്‍ നിറഞ്ഞ്, ലോകരക്ഷയ്ക്കായി സ്വാര്‍പ്പണംചെയ്ത ക്രിസ്തുവിന്‍റെ സ്നേഹം ഇന്നും തെളിഞ്ഞുനില്ക്കുന്ന വിശ്വപ്രകാശമാണെന്ന് പാപ്പാ ട്വിറ്റ് സന്ദേശത്തില്‍ പങ്കുവച്ചു.

അറിബി, ചൈനീസ്, പോര്‍ച്ചുഗീസ്, സ്പാനിഷ്, പോളിഷ്, ഇംഗ്ലിഷ്, ഇറ്റാലിയന്‍, ലത്തീന്‍ ജര്‍മ്മന്‍ എന്നീ ഭാഷകളില്‍ ട്വിറ്റ് ചെയ്യുന്ന പാപ്പാ ലോകത്ത് ജനപ്രീതയാര്‍ജ്ജിച്ച ട്വിറ്റ് ശൃംഖലയിലെ മഹത്തുക്കളില്‍ ഒരാളാണ്. മാനവരാശിയുടെ ഐക്യത്തിനും സമാധാനത്തിനും വളര്‍ച്ചയ്ക്കും ഉതകുന്ന വിഷയങ്ങള്‍ @pontifex എന്ന ഹാന്‍ഡിലില്‍ പാപ്പാ ഫ്രാന്‍സിസ് അനുദിനം പങ്കുവയ്ക്കുന്നു.
Christ’s love and friendship are no illusion. On the Cross Jesus showed how real they are.








All the contents on this site are copyrighted ©.