2013-07-04 08:27:34

കമ്മ്യൂണിസ്റ്റ് പീഡനത്തില്‍നിന്നും
വിശുദ്ധിയുടെ പടവുകളിലേയ്ക്ക്


3 ജൂലൈ 2013, റോം
ദൈവദാസന്‍ കര്‍ദ്ദിനാള്‍ വാന്‍ തുവാന്‍റെ നാമകരണത്തിനായുള്ള നടപടിക്രമങ്ങള്‍ റോമാ രൂപത പൂര്‍ത്തിയാക്കിയെന്ന്, നീതി-ന്യായ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ പീറ്റര്‍ ടെര്‍ക്സണ്‍ അറിയിച്ചു. വിയറ്റ്നാമിലെ കമ്യൂണിസ്റ്റ് ഭരണകാലത്ത് വിശ്വാസത്തെപ്രതി ധീരമായി സഹിക്കുകയും, 13 വര്‍ഷക്കാലം കാരാഗൃഹവാസം അനുഭവിക്കുകയും സൈഗോണിന്‍റെ മെത്രാപ്പോലീത്തയും, പിന്നീട് വത്തിക്കാന്‍റെ നീതിന്യായ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റുമായിരുന്നു ദൈവദാസന്‍ ഫ്രാന്‍സിസ് സേവ്യര്‍ വാന്‍ ത്വാനെന്ന് കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ വ്യക്തമാക്കി.

2002-ല്‍ റോമില്‍ അന്തരിച്ച കര്‍ദ്ദിനാള്‍ ഫ്രാന്‍സിസ് സേവ്യര്‍ വാന്‍ തുവാന്‍റെ 2010-ല്‍ റോം വികാരിയത്ത് ആരംഭിച്ച നാമകരണ നടപടിക ക്രമങ്ങളുടെ ആദ്യഘട്ടം പൂര്‍ത്തീകരിച്ച് രേഖകളും തെളിവുകളും വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തെ ഏല്പക്കുന്ന ഔദ്യഗിക ചടങ്ങ് 5-ാം തിയതി വെള്ളിയാഴ്ച, റോമില്‍ വിയാ മെരുലാനയിലുള്ള കര്‍ദ്ദിനാല്‍ വാന്‍ ത്വാന്‍റെ ഭൗതികാവശിഷ്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിശുദ്ധ അന്തോനീസിന്‍റെ ബസിലിക്കയില്‍ നടത്തപ്പെടുമെന്ന്
ജൂലൈ 2-ാം തിയതി റോമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കര്‍ദ്ദിനാള്‍ ടെര്‍ക്സണ്‍ അറയിച്ചു.
ജൂലൈ 5-ാം തിയതി വെള്ളിയാഴ്ച, റോമില്‍ വിയാ മെരുലാനയിലുള്ള വിശുദ്ധ അന്തോനീസിന്‍റെ ബസിലിക്കയില്‍ അര്‍പ്പിക്കുന്ന ദിവ്യബലിക്കുശേഷമുള്ള ചടങ്ങില്‍ വച്ചായിരിക്കും പൂര്‍ത്തീകരിച്ച നടപടിക്രമങ്ങളുടെ രേഖകള്‍ റോമാ രൂപതയുടെ വികാരി ജനറാള്‍, കര്‍ദ്ദിനാള്‍ അഗസ്തീനോ വല്ലീനി വത്തിക്കാന്‍റെ വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള സംഘത്തിന് ഔദ്യോഗികമായി കൈമാറുന്നത്.

പീഡനങ്ങള്‍ക്കിടയിലും പ്രത്യശയുടെയും ക്രൈസ്തവ ആത്മീയ ആനന്ദത്തിന്‍റെയും പ്രതീകമായിരുന്നു ദൈവദാസന്‍ വാന്‍ ത്വാനെന്നും, തന്നെ പീഡിപ്പിച്ചവരെയും നിന്ദിച്ചവരെയും അത്ഭുതപ്പെടുത്തിയ ക്ഷമയും ആനന്ദവുമാണ് അദ്ദേഹത്തെ വിയറ്റ്മിന്‍റെ ഐതിഹാസിക ആത്മീയ പുരുഷനാക്കിയതെന്നും, അവിടത്തെ ന്യൂനപക്ഷമായ ക്രൈസ്ത വിശ്വാസത്തിന് അടിത്തറ പാകിയതെന്നും കര്‍ദ്ദിനാള്‍ ടെര്‍ക്സണ്‍ മാധ്യമ സമ്മേളനത്തില്‍ വ്യക്തമാക്കി.








All the contents on this site are copyrighted ©.