2013-07-01 17:18:32

സഭയ്ക്കു പുറത്തും രക്ഷയുണ്ടെന്നത്
രക്ഷയുടെ സാര്‍വ്വത്രികത


01 ജൂലൈ 2013, വത്തിക്കാന്‍
സഭയുടെ ‘സാര്‍വ്വത്രികത’ (catholicity) അല്ലെങ്കില്‍ കത്തോലിക്കാ സ്വഭാവം രക്ഷയുടെ സാര്‍വ്വത്രികതയിലാണ് അടങ്ങിയിരിക്കുന്നതെന്ന് ദൈവശാസ്ത്ര പണ്ഡിതന്‍, ഡേരിയൂസ് കൊവാല്‍സിക്ക് പ്രസ്താവച്ചു. വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ മതബോധന പരമ്പരിയാണ്
ഫാദര്‍ കൊവാല്‍സിക്ക് സഭയുടെ സാര്‍വ്വത്രികത വിശദീകരിച്ചത്.
സഭയുടെ സാര്‍വ്വത്രികതയ്ക്ക് രണ്ടു കാരണങ്ങളുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു. സര്‍വ്വലോകത്തിന്‍റെയും രക്ഷകനായ ക്രിസ്തു സഭയുടെ സ്ഥാപകനും ശിരസ്സുമാകുന്നത് ഒന്നാമത്തെ കാരണമെങ്കില്‍, രക്ഷയുടെ സന്ദേശം സകല ലോകത്തിനുമുള്ളതാണെന്ന ക്രിസ്തുവിന്‍റെ അന്തിമഹ്വാനം സഭയുടെ സാര്‍വ്വത്രികതയുടെ രണ്ടാം കാരണമാണെന്നും റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റി പ്രഫസറായ ഫാദര്‍ കൊവാല്‍സിക്ക് വ്യക്തമാക്കി.

ക്രിസ്തു വാഗ്ദാനംചെയ്യുന്ന സാര്‍വ്വലൗകികമായ ആത്മരക്ഷ കത്തോലിക്കര്‍ക്കു മാത്രമുള്ളതല്ല, മറിച്ച് ക്രിസ്തുവില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും, രക്ഷയിലേയ്ക്ക് ദൈവകൃപയാല്‍ വിളിക്കപ്പെട്ടിട്ടുള്ള സകല മനുഷ്യര്‍ക്കും ലഭ്യമാണെന്നും ഫാദര്‍ കൊവാല്‍സിക്ക് വിവരിച്ചു. സഭാ പിതാക്കന്മാര്‍ പഠിപ്പിച്ചിരുന്ന, സഭയ്ക്ക് പുറത്ത് രക്ഷിയില്ല, extra ecceliam nulla salus, outside the church no salvation എന്ന സംജ്ഞ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ തിരുത്തി എഴുതിയെന്നും ഫാദര്‍ കൊവാല്‍സിക്ക് പറഞ്ഞു.
സഭ ദൈവികപദ്ധതിയില്‍ ലോകത്തുള്ള രക്ഷയുടെ ഉപകരണമാണെന്നും, അതിനാല്‍ രക്ഷയില്‍നിന്നും മറ്റുള്ളവരെ ഒഴിവാക്കുകയല്ല മറിച്ച് ഉള്‍ച്ചേര്‍ക്കുകയാണെന്ന് സഭയുടെ ലക്ഷൃമെന്നും ഫാദര്‍ കൊവാല്‍സിക്ക് പ്രസ്താവിച്ചു.

ഉദാഹരണത്തിന് ഇസ്ലാം മതസ്ഥന്‍ ക്രിസ്തുവിനെ രക്ഷകനായി അംഗീകരിക്കുന്നില്ലെങ്കിലും, ക്രിസ്തുവിന്‍റെയും അവിടുത്തെ മൗതിക ശരീരമായ സഭയുടെ ദൗത്യത്തില്‍ നേരിട്ടോ അല്ലാതെയോ പങ്കുചേരുന്നുവെങ്കില്‍ അയാളും സഭയുടെ രക്ഷാകരമായ സാര്‍വ്വത്രികതയില്‍ പങ്കുചേരുകയും രക്ഷപ്രാപിക്കുകയും ചെയ്യുമെന്ന് ഫാദര്‍ കൊവാല്‍സിക്ക് വ്യക്തമാക്കി.
ലോകമെങ്ങുംപോയി നിങ്ങള്‍ സുവിശേഷം പ്രഘോഷിക്കുവിന്‍ (മത്തായി 28, 19) എന്ന ക്രിസ്തുവിന്‍റെ ആഹ്വാനം സഭയുടെ സാര്‍വ്വത്രികതയിലേയ്ക്ക് വരില്‍ചൂണ്ടുന്ന പ്രസ്താവമാണെന്നും. ദൈവസ്നേഹത്തിലൂന്നിയ സഭയുടെ പ്രേഷിതദൗത്യം മനുഷ്യസ്നേഹമായി വ്യാപിച്ചിരിക്കുന്നു.
ക്രിസ്തുവില്‍ ദൃഢമായി വിശ്വസിക്കുന്നവര്‍ അവിടുത്തെ സുവിശേഷ ദൗത്യം ഈ ലോകത്ത് നിര്‍വ്വഹിക്കുമ്പോള്‍, രക്ഷ ദൈവകരങ്ങളില്‍ സമര്‍പ്പിക്കുന്നതാണ് അഭിലഷണീയമെന്നും ഫാദര്‍ കൊവാല്‍സിക്ക് കൂട്ടിച്ചേര്‍ത്തു.
Reported : nellikal, sedoc









All the contents on this site are copyrighted ©.