2013-06-26 10:46:56

ബ്യൂനസ് എയിരെസ് അതിരൂപതാ ടെലിവിഷന് പേപ്പല്‍ പരിപാടികളുടെ സംപ്രേക്ഷണാവകാശം


25 ജൂണ്‍ 2013, വത്തിക്കാന്‍
പേപ്പല്‍ പരിപാടികളുടെ സംപ്രേക്ഷണത്തെ സംബന്ധിച്ച് വത്തിക്കാന്‍ ടെലിവിഷന്‍ കേന്ദ്രവുമായി ബ്യൂനസ് എയിരെസ് അതിരൂപതാ ടെലിവിഷന്‍ ഒരു ഉടമ്പടിയില്‍ ഒപ്പുവയ്ക്കുന്നു. വത്തിക്കാന്‍ ടെലിവിഷന്‍ കേന്ദ്രത്തിനും വത്തിക്കാന്‍ റേഡിയോയ്ക്കുമാണ് പേപ്പല്‍ പരിപാടികളുടെ സംപ്രേഷണത്തിന്‍റെ പൂര്‍ണ്ണാവകാശം. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുന്‍രൂപതയായ ബ്യൂനസ് എയിരെസിന്‍റെ കീഴിലുള്ള ചാനല്‍ 21ാണ് ഇപ്പോള്‍ പേപ്പല്‍ പരിപാടികളുടെ പ്രക്ഷേപണവുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ ടെലിവിഷനുമായി ഉടമ്പടിയില്‍ ഒപ്പുവയ്ക്കുന്നത്. ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ ജൂണ്‍ 27ന് വത്തിക്കാനില്‍ നടക്കുന്ന വാര്‍ത്താ സമ്മേളത്തില്‍ വ്യക്തമാക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. വത്തിക്കാന്‍ ടെലിവിഷന്‍റെ നൂതന ഡിജിറ്റല്‍ ആര്‍ക്കീവ് സംവിധാനവും (‘Master Control Room’) വാര്‍ത്താ സമ്മേളനത്തില്‍ പ്രകാശനം ചെയ്യപ്പെടും.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.