2013-06-26 10:27:35

പകര്‍പ്പവകാശ സംരക്ഷണത്തിന്‍റെ ലക്ഷൃത്തെക്കുറിച്ച് വത്തിക്കാന്‍റെ ട്വീറ്റ്


25 ജൂണ്‍ 2013, വത്തിക്കാന്‍
പകര്‍പ്പവകാശ സംരക്ഷണ നിയമത്തിന്‍റെ പ്രാഥമിക ലക്ഷൃം കൃതികളുടെ പ്രചാരണവും അതുവഴി പൊതുക്ഷേമവുമായിരിക്കണമെന്ന് വത്തിക്കാന്‍ രാഷ്ട്ര കാര്യാലയത്തിന്‍റെ ട്വീറ്റ്. പകര്‍പ്പവകാശ സംരക്ഷണ നിയമത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ വത്തിക്കാന്‍ സ്ഥിരം നിരീക്ഷകരായ ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സിസ് അസ്സീസി ചുള്ളിക്കാട്ടിന്‍റേയും ആര്‍ച്ചുബിഷപ്പ് സില്‍വാനോ തോമാസിയുടേയും പ്രഭാഷണങ്ങള്‍ ആസ്പദമാക്കിയാണ് @terzaloggia എന്ന ഔദ്യോഗിക ഹാന്‍ഡിലില്‍ വത്തിക്കാന്‍ രാഷ്ട്ര കാര്യാലയം ഇപ്രകാരം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ വിഷയത്തില്‍ പരിശുദ്ധ സിംഹാസനത്തിന്‍റെ നിലപാടുകളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി വത്തിക്കാന്‍ സ്ഥിരം നിരീക്ഷ സമിതിയുടെ ഔദ്യോഗിക വെബ്സൈറ്റിലേക്കുള്ള ലിങ്കും സന്ദേശത്തോടൊപ്പം നല്‍കിയിട്ടുണ്ട്. (http://www.holyseemissiongeneva.org)

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ









All the contents on this site are copyrighted ©.