2013-06-25 16:43:45

ലെബനോനിലെ സിഗ്നിസ് സമ്മേളനം റദ്ദാക്കി


25 ജൂണ്‍ 2013, ബെയ്റൂട്ട്
കത്തോലിക്കാ മാധ്യമ സംഘടന സിഗ്നിസ് (Signis) സിറിയയുടെ അയല്‍രാജ്യമായ ലെബനോനില്‍ നടത്താനിരുന്ന അന്താരാഷ്ട്ര സമ്മേളനം റദ്ദാക്കി. “സമ്പര്‍ക്ക മാധ്യമങ്ങള്‍ സമാധാന സംസ്ക്കാരത്തിന്‍റെ സംസ്ഥാപനത്തിന്” എന്ന പ്രമേയത്തെ കേന്ദ്രീകരിച്ച് ഒക്ടോബര്‍ 20 മുതല്‍ 23 വരെ ലെബനോണിന്‍റെ തലസ്ഥാനമായ ബെയ്റൂട്ടിലാണ് സമ്മേളനം നടക്കേണ്ടിയിരുന്നത്. സിറിയന്‍ കലാപം വഷളായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ സിഗ്നിസ് സമ്മേളത്തിന്‍റെ പ്രാദേശിക സംഘാടകര്‍ നേരിടുന്ന പ്രതിസന്ധി കണക്കിലെടുത്താണ് സമ്മേളനം റദ്ദാക്കുന്നതെന്ന് സിഗ്നിസിന്‍റെ പ്രസിഡന്‍റ് അഗസ്റ്റിന്‍ ലൂര്‍ദ്സ്വാമി അറിയിച്ചു. പശ്ചിമേഷ്യന്‍ രാജ്യങ്ങളോട് സിഗ്നിസിന്‍റെ ഐക്യദാര്‍ഡ്യം അറിയിച്ച അദ്ദേഹം ലെബനോനിലെ സമ്മേളനം ഭാവിയില്‍ യാഥാര്‍ത്ഥ്യമാകുമെന്നു തന്നെയാണ് തന്‍റെ പ്രതീക്ഷയെന്നും പ്രസ്താവിച്ചു

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.