2013-06-19 18:08:52

ക്രൈസ്തവ ആത്മീയതയുടെ
ഒളിയും ഒളിപ്പരപ്പും


19 ജൂണ്‍ 2013, വത്തിക്കാന്‍
ക്രിസ്തീയാനന്ദം ഒളിച്ചുവയ്ക്കാനാവില്ലെന്ന് പാപ്പാ ഫ്രാന്‍സിസ് തന്‍റെ ‘ട്വിറ്റ്’ സന്ദേശത്തില്‍ പ്രസ്താവിച്ചു. ലത്തീന്‍, ഗ്രീക്ക്, അറബി, പോളിഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജര്‍മ്മന്‍, ഇറ്റാലിയന്‍ എന്നിങ്ങനെ ഒന്‍പതു ഭാഷകളിലായി നടത്തിയ ജൂണ്‍ 19-ാം തിയതി ബുധനാഴ്ചയിലെ പാപ്പായുടെ ‘ട്വിറ്റ്’, ക്രൈസ്തവികതയുടെ സുവിശേഷ പ്രഘോഷണ ദൗത്യം പ്രതിഫലിപ്പിക്കുന്നതായിരുന്നു. ക്രിസ്തുവില്‍നിന്നു ലഭിക്കുന്ന ആത്മീയാന്ദത്താല്‍ നിറഞ്ഞ ക്രൈസ്തവന് ഒരിക്കലും അതു പ്രഘോഷിക്കാതെയും പങ്കുവയ്ക്കാതെയും ജീവിക്കാനാവില്ലെന്നും, അതാണ് സുവിശേഷപ്രഘോഷണ ദൗത്യമെന്നും പാപ്പാ ഫ്രാന്‍സിസ് തന്‍റെ ‘ട്വിറ്റ്’ സന്ദേശത്തിലൂടെ പങ്കുവച്ചു.

Reported : nellikal, Sedoc








All the contents on this site are copyrighted ©.