2013-06-12 19:42:02

ദൈവനിഷേധമാണ് മനുഷ്യന്‍റെ
അധഃപതനത്തിന് കാരണം


12 ജൂണ്‍ 2013, വത്തിക്കാന്‍
ദൈവനിഷേധമാണ് ആത്മീയതലത്തിലും ഭൗതികതലത്തിലുമുള്ള ദാരിദ്ര്യത്തിനു മൂലകാരണമെന്ന് ‘ട്വിറ്റ്’ സന്ദേശത്തില്‍ പാപ്പ ചൂണ്ടിക്കാട്ടി. ജൂണ്‍ 12-ാം തിയതി അറബി, ലത്തീന്‍ ഫ്രഞ്ച്, ജെര്‍മ്മന്‍, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഇറ്റാലിയന്‍, ഇംഗ്ലിഷ് എന്നിങ്ങനെ 9 ഭാഷകളില്‍ ചെയ്ത ‘ട്വിറ്റ്’ സന്ദേശത്തിലാണ്, ദൈവത്തെ മറന്ന്, മനുഷ്യന്‍ വ്യാജബിംബങ്ങളുടെ പിറകെ പോകുന്നതുകൊണ്ടാണ് ലോകത്ത് ആത്മീയ ഭൗതിക തലങ്ങളില്‍ മനുഷ്യന്‍ ദാരിദ്ര്യവും കെടുതികളും അനുഭവിക്കുന്നതെന്ന് പാപ്പാ വ്യാഖ്യാനിച്ചു.

@pontifex എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ പാപ്പാ ഫ്രാന്‍സിസ് ലഭ്യമാണ്. Reported : nellikal, sedoc








All the contents on this site are copyrighted ©.