2013-06-12 18:05:28

ദാരിദ്യ നിര്‍മാര്‍ജ്ജനത്തിന്
കുട്ടികളുടെ സമഗ്ര വിദ്യാഭ്യാസം
- ബാലവേല വിരുദ്ധദിനം


12 ജൂണ്‍ 2013, ന്യൂയോര്‍ക്ക്
ആഗോളതലത്തിലുള്ള ദാരിദ്ര്യത്തിന്‍റെയും, പൊതുവെ കാണുന്ന സാമൂഹിക തിന്മകളുടെയും കാരണം ബാലവേലയാണെന്ന്, ഐക്യരാഷ്ട്ര സംഘടയുടെ ശിശുക്ഷേമ വിഭാഗം പ്രസിഡന്‍റ്, ജാര്‍മോ വീനെന്‍ പ്രസ്താവിച്ചു. ജൂണ്‍ 12-ാം തിയതി ബുധനാഴ്ച യുഎന്‍ ആഗോള ബാലവേലവിരുദ്ധ ദിനമായി ആചരിക്കപ്പെട്ടതിന്‍റെ പശ്ചാത്തലത്തില്‍ ഇറക്കിയ സന്ദേശത്തിലാണ് വീനെന്‍ ഇങ്ങനെ പ്രസ്താവിച്ചത്.
വികസ്വര രാജ്യങ്ങളിലാണ് ധാരാളം കുഞ്ഞുങ്ങള്‍ ജീവിതത്തിന്‍റെ അടിസ്ഥാന ആവശ്യങ്ങളും അവകാശങ്ങളും ലഭിക്കാതെ തൊഴില്‍ തേടി പുറപ്പെടേണ്ടി വരുന്നതെന്ന് വീനെന്‍ ചൂണ്ടിക്കാട്ടി.

കുഞ്ഞുംന്നാളിലേ അനാഥരാക്കപ്പെട്ടതുകൊണ്ടും വിവിധ കാരണങ്ങളാല്‍ കുടുംബങ്ങളില്‍നിന്ന് പറിച്ചു മാറ്റപ്പെട്ടതുകൊണ്ടും, കുട്ടികള്‍ അവരുടെ കുടുംബങ്ങളെ തുണയ്ക്കേണ്ട സാഹചര്യം സംജാതമാകുന്നതു കൊണ്ടുമാണ് ബാലവേല ലോകമെങ്ങും പ്രബലപ്പെട്ടുവരുന്നതെന്ന് യുണിസെഫിന്‍റെ പ്രസിഡന്‍റ് ന്യൂയോര്‍ക്കില്‍ പ്രസ്താവിച്ചു. ഇന്നിന്‍റെ ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ അധാര്‍മ്മികതയുടെ അപകടസാദ്ധ്യതകള്‍ പതിയിരിക്കുന്ന മേഖലകളിലേയ്ക്ക് പോലും തൊഴിലിനായി ഇറങ്ങിച്ചെല്ലാന്‍ കുട്ടികള്‍ നിര്‍ബന്ധിതരാകുന്നുണ്ടെന്നും, പ്രസിഡന്‍റ് വീനെന്‍ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.
പെണ്‍കുഞ്ഞുങ്ങളെ സംബന്ധിച്ച് ഇനിയും പ്രതിസന്ധികള്‍ വലുതാണ്. അടിസ്ഥാന അവകാശങ്ങളും അന്തസ്സും വിദ്യാഭ്യാ സൗകര്യങ്ങളും ലംഘിക്കപ്പെടുന്നതു കൂടാതെ, അവര്‍ വീട്ടുജോലികളും ചെയ്യേണ്ടി വരുന്നുണ്ടെന്നും സന്ദേശം വിലയിരുത്തി. വീട്ടിലെ ഇളയവരെ നോക്കാനും ശുശ്രൂഷിക്കാനും അതുവഴി വിദ്യാഭ്യാസം നേടാന്‍ സാധിക്കാതെയും അവര്‍ വിഷമിക്കുന്നുണ്ടെന്ന് സന്ദേശം വ്യക്തമാക്കി.

ദാരിദ്ര്യമാണ് ബാലവേലയുടെ അടിസ്ഥാന പ്രശ്നമെങ്കില്‍ ദാരിദ്യത്തിന്‍റെയും ബാലവേലയുടെയും, ദാരിദ്ര്യത്തിന്‍റെയും അറിവില്ലായ്മയുടെയും ഇതിവൃത്തം മറികടക്കുകയാണ് പ്രശ്നപരിഹാരത്തിനുള്ള സ്ഥായിയായ മാര്‍ഗ്ഗമെന്ന് സന്ദേശം പ്രസ്താവിച്ചു. കുഞ്ഞുങ്ങളുടെ കരുത്തും കഴിവും, അവകാശങ്ങളും അന്തസ്സും തിരിച്ചറിയുവാനും മാനിക്കപ്പെടുവാനും, ബാലവേലയ്ക്കെതിരെ പോരാടാനുമുള്ള ഏറ്റവും ശക്തമായ ആയുധം വിദ്യാഭ്യാസമാണെന്നും സന്ദേശം വ്യക്തമാക്കി.
Reported : nellikal, unicef








All the contents on this site are copyrighted ©.