2013-06-12 12:39:55

കര്‍ദിനാള്‍ താഗ്ലെയുടെ സ്ഥാനിക ദേവാലയ സ്വീകരണം


11 ജൂണ്‍ 2013, റോം
കര്‍ദിനാള്‍ ലൂയീസ് അന്തോണിയോ താഗ്ലെ ജൂണ്‍ 15ന് റോമിലെ സ്ഥാനിക ദേവാലയം ഏറ്റെടുക്കും. റോമാ രൂപതയിലെ വി.ഫെലിച്ചേ ദ കാന്‍താലിചേയുടെ നാമധേയത്തിലുള്ള ഇടവക ദേവാലയമാണ് കര്‍ദിനാള്‍ താഗ്ലെയ്ക്ക് നല്‍കപ്പെട്ടിരിക്കുന്നത്. സ്ഥാനിക ദേവാലയ സ്വീകരണ ചടങ്ങ് ജൂണ്‍ 15ാം തിയതി ശനിയാഴ്ച വൈകീട്ട് ആറ് മണിക്ക് നടക്കുമെന്ന് പേപ്പല്‍ ആരാധനാക്രമ കാര്യങ്ങള്‍ക്കായുള്ള കാര്യാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് അറിയിച്ചു.
ഫിലിപ്പീന്‍സിലെ മാനില അതിരൂപതാദ്ധ്യക്ഷനായ ലൂയീസ് അന്തോണിയോ താഗ്ലെയെ 2012 നവംബര്‍ 24ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയാണ് കര്‍ദിനാള്‍ സ്ഥാനത്തേക്കുയര്‍ത്തിയത്.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.