2013-06-11 17:15:37

പരിശുദ്ധ സിംഹാസനവും വിയറ്റ്നാമും നയതന്ത്ര ചര്‍ച്ച തുടരുന്നു


28 മെയ് 2013, വത്തിക്കാന്‍
പരിശുദ്ധ സിംഹാസനവും വിയറ്റ്നാമും തമ്മിലുള്ള മൂന്നാമത് നയതന്ത്ര ചര്‍ച്ചായോഗം ജൂണ്‍ 13,14 തിയതികളില്‍ വത്തിക്കാനില്‍ നടക്കുമെന്ന് വത്തിക്കാന്‍ വക്താവ് ഫാ.ഫെദറിക്കോ ലൊംബാര്‍ദി അറിയിച്ചു. 2012 ഫെബ്രുവരി മാസത്തില്‍ വിയറ്റ്നാമിലെ ഹനോയില്‍ വച്ചു നടന്ന രണ്ടാമത് നയതന്ത്ര ചര്‍ച്ചായോഗത്തില്‍ തീരുമാനിച്ചതു പ്രകാരമാണ് മൂന്നാമത് യോഗം വത്തിക്കാനില്‍ നടക്കുന്നതെന്നും വത്തിക്കാന്‍ വാര്‍ത്താ കാര്യാലയത്തിന്‍റേയും വത്തിക്കാന്‍ റേഡിയോയുടേയും ജനറല്‍ ഡയക്ടര്‍ കൂടിയായ അദ്ദേഹം വ്യക്തമാക്കി. പരിശുദ്ധ സിംഹാസനവും വിയറ്റ്നാമും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും നയതന്ത്രബന്ധത്തില്‍ പുരോഗതി പ്രാപിക്കാനും ഈ യോഗം സഹായകരമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.