2013-06-07 16:59:58

മിക്കായേല്‍ മിനസ്യന്‍ വത്തിക്കാനിലെ അര്‍മേനിയന്‍ സ്ഥാനപതി


07 ജൂണ്‍ 2013, വത്തിക്കാന്‍
പരിശുദ്ധ സിംഹാസനത്തിനുവേണ്ടിയുള്ള പുതിയ അര്‍മേനിയന്‍ സ്ഥാനപതി മിക്കായേല്‍ മിനസ്യനയുടെ അധികാരപത്രം മാര്‍പാപ്പ സ്വീകരിച്ചു. ജൂണ്‍ 7ന് രാവിലെ വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍ വച്ചാണ് മാര്‍പാപ്പ മിക്കായേല്‍ മിനസ്യനയുമായി കൂടിക്കാഴ്ച്ച നടത്തിയത്. അര്‍മേനിയയുടെ പുതിയ സ്ഥാനപതി മിനസ്യനയുടെ അധികാര പത്രസ്വീകരണ ചടങ്ങിനു ശേഷം ചിലിയിലെ സാന്തിയാഗോ ദി ചിലെ മുന്‍അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സിസ്ക്കോ ഹവിയേര്‍ എറാസുറിസുമായും പാപ്പ കൂടിക്കാഴ്ച്ച നടത്തി.
വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ









All the contents on this site are copyrighted ©.