2013-06-07 16:59:47

മനുഷ്യാവകാശ സംരക്ഷണത്തില്‍ വ്യവസായ സംരംഭങ്ങളുടെ പങ്ക്


07 ജൂണ്‍ 2013, വത്തിക്കാന്‍
മനുഷ്യാവകാശ സംരക്ഷണത്തില്‍ വ്യവസായ സംരംഭങ്ങളുടെ പങ്കിനെക്കുറിച്ച് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റിന്‍റെ ട്വീറ്റ്. ജൂണ്‍ 6നാണ് @terzaloggia എന്ന ഹാന്‍ഡിലില്‍ വത്തിക്കാന്‍ രാഷ്ട്രകാര്യാലയം ഈ സന്ദേശം നല്‍കിയത്.
എല്ലാ വ്യവസായ സംരംഭങ്ങളും മനുഷ്യാവകാശ സംരക്ഷണത്തിന് പിന്തുണയേകണമെന്നും തങ്ങളുടെ പ്രവര്‍ത്തന മേഖലകളില്‍ മനുഷ്യാവകാശ സംരക്ഷണം ഉറപ്പുവരുത്തണമെന്നുമാണ് ട്വീറ്റ്. ജനീവയിലുള്ള ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് വത്തിക്കാന്‍റെ സ്ഥിരം നിരീക്ഷനായി ശുശ്രൂഷചെയ്യുന്ന ആര്‍ച്ചുബിഷപ്പ് സില്‍വാനോ തോമാസിയുടെ ഒരു പ്രഭാഷണത്തില്‍ നിന്നുള്ള വാചകമാണ് വത്തിക്കാന്‍ രാഷ്ട്രകാര്യാലയം ട്വീറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.
വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.