2013-06-07 16:59:27

ഭക്ഷണം പാഴാക്കുന്നത് മോഷ്ടിക്കുന്നതിനു തുല്യം


07 ജൂണ്‍ 2013, വത്തിക്കാന്‍
ഭക്ഷണം പാഴാക്കുന്നത് ദരിദ്രന്‍റെ മേശയില്‍ നിന്നു മോഷ്ടിക്കുന്നതിനു തുല്യമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ജൂണ്‍ 7നാണ് @pontifex എന്ന ഔദ്യോഗിക ഹാന്‍ഡിലില്‍ ഭക്ഷണം പാഴാക്കുന്നതിനെതിരേ മാര്‍പാപ്പയുടെ ട്വീറ്റ് പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്. അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഫ്രഞ്ച്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ് തുടങ്ങി 9 ഭാഷകളില്‍ മാര്‍പാപ്പയുടെ ട്വീറ്റ് ലഭ്യമാണ്. “ഉപഭോഗസംസ്ക്കാരത്തില്‍ പാഴ്ച്ചെലവുകള്‍ നമുക്ക് പരിചിതമാണ്. എന്നാല്‍ ഭക്ഷണം പാഴാക്കുന്നത്, ദരിദ്രരില്‍ നിന്നും വിശക്കുന്നവരില്‍ നിന്നുമുള്ള പിടിച്ചുപറിക്കു തുല്യമാണ്”എന്നാണ് മാര്‍പാപ്പയുടെ ട്വീറ്റ്. ജൂണ്‍ 5ന് പൊതുക്കൂടിക്കാഴ്ച്ചാ പ്രഭാഷണത്തിലും മാര്‍പാപ്പ ഈ ഉത്ബോധനം നല്‍കിയിരുന്നു. ഉപഭോഗസംസ്ക്കാരത്തില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ച് വിശ്വാസ സമഹൂത്തെ ഉത്ബോധിപ്പിച്ച മാര്‍പാപ്പ മിതവ്യയത്തെക്കുറിച്ചും പ്രകൃതി സംരക്ഷണത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും തദവസരത്തില്‍ പ്രതിപാദിച്ചു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.