2013-06-06 19:42:42

കര്‍ദ്ദിനാള്‍ നാഗി അന്തരിച്ചു
പാപ്പാ അനുശോചിച്ചു


6 ജൂണ്‍ 2013, വത്തിക്കാന്‍
പോളണ്ടിലെ ക്രാക്കോ അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ സ്റ്റാനിസ്ലാവൂസ് നാഗിയുടെ നിര്യാണത്തില്‍ പാപ്പാ ഫ്രാന്‍സിസ് അനുശോചിച്ചു. ജൂണ്‍ 5-ാം തിയതി ബുധനാഴ്ച വത്തിക്കാനില്‍നിന്നും ക്രാക്കോയിലേയ്ക്ക് അയച്ച സന്ദേശത്തിലാണ് സ്നേഹസമ്പന്നനായ ഈ സഭാശുശ്രൂഷകന്‍റെ വേര്‍പാടിലുള്ള അനുശോചനം പാപ്പ രേഖപ്പെടുത്തിയത്. ക്രാക്കോ അതിരൂപതയ്ക്കും, അദ്ദേഹം അംഗമായിരുന്ന ദെഹോനിയണ്‍ സന്ന്യാസസമൂഹത്തിനും അനുശോചനവും പ്രാര്‍ത്ഥനാശംസകളും സന്ദേശത്തിലൂടെ പാപ്പാ നേര്‍ന്നു.

അതിരറ്റ അജപാലന ശുശ്രൂഷയ്ക്കൊപ്പം ദൈവശാസ്ത്രത്തിന്‍റെ അദ്ധ്യാപന സാമര്‍ത്ഥ്യവും കര്‍ദ്ദിനാള്‍ നാഗിയുടെ സവിശേഷതയായിരുന്നു. വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുമായുടെ പേര്‍സണല്‍ സെക്രട്ടറി എന്ന നിലയിലുള്ള ദീര്‍ഘകാല സേവനവും, സഹോദരബന്ധവും, അക്കാലത്ത് നിര്‍വ്വഹിച്ച ക്രൈസ്തവസഭൈക്യ സംരംഭ പ്രവര്‍ത്തനങ്ങളും പാപ്പാ സന്ദേശത്തില്‍ എടുത്തുപഞ്ഞു.
സുവിശേഷത്തെയും സഭയെയും നിസ്വാര്‍ത്ഥമായ സേവനത്താല്‍ ധന്യമാക്കിയ കര്‍ദ്ദിനാള്‍ നാഗിയുടെ സ്നേഹസമര്‍പ്പണത്തെ പാപ്പ സന്ദേശത്തില്‍ നന്ദിയോടെ അനുസ്മരിച്ചു. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ 93-ാമത്തെ വയസ്സില്‍ അന്തരിച്ച കര്‍ദ്ദിനാള്‍ നാഗിന്‍റെ അത്മാവിന് നിത്യശാന്തി നേര്‍ന്നശേഷം, അപ്പസോതിലിക ആശിര്‍വ്വാദത്തോടെയാണ് പാപ്പ സന്ദേശം ഉപസംഹരിച്ചത്.

1921 സെപ്തംബര്‍ 30-ന് പോളണ്ടിലെ റാബാ വിസ്നായില്‍,
ജനിച്ചു.
1937-ല്‍ ദെഹോനിയന്‍ - ഈശോയുടെ തിരുഹൃദത്തിന്‍റെ സന്ന്യസ സഭയില്‍ ചേര്‍ന്നു.
1945 ജൂണ്‍ 8-ന് ബിഷപ്പ് കാരോള്‍ വോയ്ത്തീവായില്‍നിന്നും പൗരോഹിത്യം സ്വീകരിച്ചു
1972 മുതല്‍ ക്രാക്കോ, ടാര്‍ണോ സെമിനാരികളുടെ റെക്ടര്‍ സ്ഥാനത്ത്
ആരംഭിച്ച ജോലി, ദൈവശാസ്ത്ര വിഷയങ്ങളുടെ പ്രഫസറാക്കി മാറ്റി.
1973-74 കാലയളവില്‍ കാത്തലിക്-ലൂതറന്‍ കമ്മിഷനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
അന്തര്‍ദേശിയ ദൈവശാസ്ത്ര കമ്മിഷന്‍റെയും അംഗമായിരുന്നു.
കാത്തലിക് എന്‍സൈക്ലോപ്പീഡിയയുടെ
സഭൈക്യ ദൈവശാസ്ത്ര വിഭാഗത്തിന്‍റെ പത്രാധിപരായിരുന്നു.
1978 മുതല്‍ പാപ്പാ വോയ്ത്തീവയുടെ പേര്‍സണല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.
1981-85 കാലയളവില്‍ നടന്ന സഭയുടെ രണ്ടു സിനഡുകളിലും സംബന്ധിച്ചിട്ടുണ്ട്.
1998 വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ അധികാരിയായും
സാന്‍ ലിയോനെയുടെ സ്ഥാനിക മെത്രാപ്പോലീത്താ
പദവിയിലേയ്ക്കും ഉയര്‍ത്തപ്പെട്ടു.
2003 ഒക്ടോബര്‍ 7-ന് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ അദ്ദേഹത്തെ
കര്‍ദ്ദിനാള്‍ പദവിയിലേയ്ക്ക് ഉയര്‍ത്തി.
2005 ജൂണ്‍ 3-ന് ക്രാക്കോയുടെ മെത്രാനായി നിയമിതനായി.
കര്‍ദ്ദിനാള്‍ നാഗിന്‍റെ മരണത്തോടെ കര്‍ദ്ദിനാള്‍ സംഘത്തിലെ എണ്ണം 205-ആയി കുറയുകയാണ്. അതില്‍ 113 വോട്ടവകാശമുള്ളവരും 92 വോട്ടവകാശം ഇല്ലാത്തവരുമാണ്.
Reported : nellikal, sedoc








All the contents on this site are copyrighted ©.