2013-06-05 19:11:37

ഭക്ഷൃവസ്തുക്കള്‍ സംരക്ഷിക്കുക
ലോകത്തെ രക്ഷിക്കുക
ആഗോള പരിസ്ഥിതിദിനം


5 ജൂണ്‍ 2013, ന്യൂയോര്‍ക്ക്
ഭക്ഷൃമേഖലയില്‍ സാമൂഹ്യ സുസ്ഥിതിക്കാവശ്യമായ സമവായ സംവിധാനം വളര്‍ത്തണമെന്ന്, ഐക്യ രാഷ്ട്ര സംഘടയുടെ ജനറല്‍ സെക്രട്ടറി, ബാന്‍ കി മൂണ്‍ പ്രസ്താവിച്ചു. ജൂണ്‍ 5-ാം തിയതി യുഎന്‍ ആചരിച്ച പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ സന്ദേശത്തിലാണ് ബന്‍ കി മൂണ്‍ ഇങ്ങനെ പ്രസ്താവിച്ചത്. “ഭക്ഷൃവസ്തുക്കള്‍ സംരക്ഷിക്കുക, അങ്ങനെ ലോകത്തെ രക്ഷിക്കുക” എന്ന ആപ്ത വാക്യവുമായിട്ടാണ് ഇക്കുറി യുഎന്‍ ആഗോള പരിസ്ഥിതി ദിനം ആചരിച്ചത്.

ഭക്ഷൃസമൃദ്ധിയുള്ള ലോകത്ത് ലക്ഷോപലക്ഷം ജനങ്ങള്‍ പൊരിവയറുമായി അന്തിയുറങ്ങുകയും, ദാരിദ്ര്യമെന്ന നിശ്ശബ്ദവ്യാധി പിടിപെട്ട് ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ അനുദിനം ഭൂമിയില്‍ മരിച്ചുവീഴുന്നുണ്ടെന്നും സന്ദേശത്തില്‍ മൂണ്‍ ചൂണ്ടിക്കാട്ടി. പ്രകൃതിയിലെ ഉല്പന്നങ്ങള്‍ കൊണ്ടുണ്ടാക്കുന്ന ഭക്ഷണസാധനങ്ങള്‍ നിര്‍ലോഭം നശിപ്പിക്കുകയും പാഴാക്കിക്കളയുകയും ചെയ്യുമ്പോള്‍ പ്രകൃതിയുടെ ജൈവസമ്പത്തുക്കള്‍ തന്നെയാണ് മനുഷ്യന്‍ ധൂര്‍ത്തടിച്ചു നശിപ്പിക്കുന്നതെന്നും മൂണ്‍ സന്ദേശത്തില്‍ വ്യക്തമാക്കി. ഭക്ഷൃോത്പ്പന്നങ്ങളുടെ വര്‍ദ്ധനവ് ഒരു വശത്ത് രാഷ്ട്രങ്ങള്‍ ലക്ഷൃമിടുമ്പോള്‍ ഭക്ഷൃവസ്തുക്കള്‍ നശിപ്പിക്കാതെയും പാഴാക്കാതെയും, മനുഷ്യകുലത്തെ പരിരക്ഷിക്കാനും, വിശിഷ്യാ പാവങ്ങളായവരെ സംരക്ഷിക്കാനുമുള്ള ധാര്‍മ്മിക ഉത്തരവാദിത്തം വികസിത സമൂഹങ്ങള്‍ക്കുണ്ടെന്നും മൂണ്‍ സന്ദേശത്തില്‍ സമര്‍ത്ഥിച്ചു.
Reported : nellikal, UN








All the contents on this site are copyrighted ©.