2013-06-05 18:19:28

നാമകരണ നടപടികള്‍ക്ക്
പാപ്പായുടെ ഉത്തരവ്


5 ജൂണ്‍ 2013, വത്തിക്കാന്‍
സ്പെയിനിലെ അഭ്യന്തര വിപ്ലവകാലത്തെ രക്തസാക്ഷികളുടെ നാമകരണ നടപടികള്‍ക്ക് പാപ്പാ ഫ്രാന്‍സിസ് ഡിക്രിയിലൂടെ തുടക്കമിട്ടു. 78 പേരുടെ നാമകരണ നടപിടികള്‍ക്കുള്ള വത്തിക്കാന്‍റെ ഡിക്രി ജൂണ്‍ 4-ാം തിയതി ചെവ്വാഴ്ച പാപ്പാ അംഗീകരിച്ച് പ്രസിദ്ധപ്പെടുത്തിയതിലാണ് സ്പെയിനിലെ രക്തസാക്ഷികളും ഉള്‍പ്പെടുന്നത്. സ്പെയിനിലെ രക്ഷസാക്ഷികളായ 75 പേരും, ഇറ്റലിക്കാരായ രണ്ടു പേരും പോര്‍ച്ചുഗല്‍ സ്വദേശിയായ മെത്രാനെയുമാണ് പാപ്പാ ഫ്രാന്‍സിസ് പുറപ്പെടുവിച്ച പ്രഥമ ഡിക്രിയിലൂടെ വിശുദ്ധരുടെ നാമകരണത്തിനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

സ്പെയിനില്‍നിന്നുമുള്ള 75 ദൈവദാസരും 1936-ലെ അഭ്യന്തര മതപീഡന കാലത്ത് വിശ്വാസത്തെപ്രതി ജീവന്‍ സമര്‍പ്പിച്ചവരാണ്.
1. ബനഡിക്ടൈന്‍ സഭാംഗമായ ദൈവദാസന്‍ മാവ്രോ (ആബോല്‍ എയ്ഞചര്‍ പലാസുവേലോസ് മാവ്രൂസ്),
2. ഇടവകവൈദികനായി ദൈവദാസന്‍ യേശുവിന്‍റെ ജോണും (ജോണ്‍ വിലാര്‍ഗട്ട് ഫെരേരെ) കര്‍മ്മലീത്താ നിഷ്പാദുക സഭയില്‍പ്പെട്ട മറ്റു മൂന്ന് അംഗങ്ങളും,
3. മേരിസ്റ്റ് സഭാംഗങ്ങളായ ദൈവദാസര്‍ - ക്രിസാന്തോ, അക്വീലേ, ജോസഫും, മറ്റ് 63 സഹപാഠികളും,
4. മറിയത്തിന്‍റെ ശുശ്രൂഷകരുടെ സഭാംഗമായ ദൈവദാസി ഔറേലിയയും (ക്ലെമന്‍റൈന്‍ അരമ്പാരി ഫുവെന്‍ന്തേ) മറ്റു മൂന്നു സഹപ്രവര്‍ത്തകരുമാണ് സ്പേയിനില്‍നിന്നുമുള്ള രക്ഷസാക്ഷികളായ ദൈവദാസര്‍.
5. പോര്‍ച്ചുഗലിലെ ഗ്വാര്‍ദായില്‍ 1962-ല്‍ അന്തരിച്ച, ധീരമായ ദൈവിക പുണ്യങ്ങളുടെ ഉടമയായ ഗ്വാര്‍ദായുടെ സഹായമെത്രാനും, യേശുവിന്‍റെ സേവകരുടെ സഖ്യത്തിന്‍റെ സ്ഥാപകനുമായ ദൈവദാസന്‍, ജോണ്‍ ദി ഒലിവേരാ മാത്തോസ് ബരെയിരാ,
6. ഇറ്റലിയിലെ വെറോണായില്‍ 1865-ല്‍ അന്തരിച്ച ധീരമായ ദൈവിക പുണ്യങ്ങളുള്ള വെറോണാ രൂപതാ ദൈവദികനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ ദൈവദാസന്‍ നിക്കോളേ മാസ്സാ,
7. ഇറ്റലിയില്‍ ഫോജിയായില്‍ 1755-ല്‍ അന്തരിച്ച ധീരമായ ദൈവിക പുണ്യങ്ങളുടെ ഉടമയും, ദിവ്യരക്ഷകന്‍റെ ദാസിമാരുടെ സഭാസ്ഥാപകയുമായ ദൈവദാസി മരിയ സെലേസ്താ (ജീലിയ ക്രോസ്ത റോസാ), എന്നിവരെയാണ് വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കുള്ള ഡിക്രിയിലൂടെ പാപ്പ ഫ്രാന്‍സിസ് പ്രസിദ്ധപ്പെടുത്തിയത്.
Reported : nellikal, sedoc








All the contents on this site are copyrighted ©.