2013-05-30 17:26:39

യൂറോപ്പില്‍ ദൃശ്യമാകുന്ന
അസഹിഷ്ണുതയും വിവേചനവും


30 മെയ് 2013, ബ്രസ്സേല്‍സ്
ക്രൈസ്തവരോടുള്ള അസഹിഷ്ണുതയും വിവേചനവും യൂറോപ്പിലും പ്രകടമാണെന്ന്, യൂറോപ്പിലെ മെത്രാന്‍ സമിതികളുടെ കൗണ്‍സില്‍ വെളിപ്പെടുത്തി. യൂറോപ്യന്‍ രാജ്യങ്ങളിലെ മെത്രാന്‍ സമിതികളുടെ കൗണ്‍സിലിന്‍റെ നിരീക്ഷണകേന്ദ്രം മെയ് 30-ാം തിയതി വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് മതസ്വാതന്ത്രൃത്തെ ഹനിക്കുന്ന നയങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങളിലും പ്രകടമാണെന്ന് വെളിപ്പെടുത്തപ്പെട്ടത്.

വിശ്വാസിക്കും അവിശ്വാസിക്കും, ക്രൈസ്തവനും അക്രൈസ്തവനും ഒരുപോലെ അടിസ്ഥാന മതസ്വാതന്ത്രൃം ആവശ്യമാണെന്നും, വ്യക്തി സ്വാതന്ത്ര്യത്തെയും, അപരനോടുള്ള ആദരവും മനുഷൃകുലത്തിന്‍റെ സമാധാന പൂര്‍ണ്ണമായ സഹവര്‍ത്തിത്വത്തിന് അനിവാര്യമാണെന്നും
സംഭവങ്ങളുടെ വെളിച്ചത്തില്‍ റിപ്പോര്‍ട്ട് വ്യക്തമാക്കി.

യൂറോപ്പിലെ മെത്രാന്‍ സമിതികളുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന മതസ്വാന്ത്ര്യ നിരീക്ഷണകേന്ദ്രത്തില്‍ ലഭിക്കുന്ന വിവരങ്ങളും സംഭവങ്ങളുടെ റിപ്പോര്‍ട്ടുകളും ഇനിയും വിദഗ്ദ്ധ പരിശോഷനയ്ക്കും പഠനത്തിനും ലഭ്യമാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തി.
കൂടുതല്‍ വിവരങ്ങള്‍ www.intolleranceagianstchristians.eu എന്ന സൈറ്റില്‍ ലഭ്യമാണ്.
Reported : nellikal, sedoc








All the contents on this site are copyrighted ©.