2013-05-30 17:15:54

ജലവും ജനാരോഗ്യവും
വികസനത്തിന്‍റെ കേന്ദ്രമാകണം


30 മെയ് 2013, ന്യൂയോര്‍ക്ക്
ജലവും ജനാരോഗ്യവും യുഎന്‍ സുസ്ഥിതി വികസന പദ്ധതിയില്‍ പരിഗണിക്കപ്പെടണമെന്ന്, യുഎന്നിലെ വത്തിക്കാന്‍റെ പ്രതിനിധി, ആര്‍ച്ചുബിഷപ്പ് ചുള്ളിക്കാട് അഭ്യര്‍ത്ഥിച്ചു. ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്തു ചേര്‍ന്ന സുസ്ഥിതി വികസന ലക്ഷൃങ്ങള്‍ വിലയിരുത്തിയ പ്രവര്‍ത്തക സമിതിയുടെ യോഗത്തിലാണ് ആര്‍ച്ചുബിഷപ്പ് ചുള്ളിക്കാട് ജലത്തിനും ജനാരോഗ്യത്തിനുമായുള്ള
മനുഷ്യന്‍റെ ഇനിയും പരിഹരിക്കപ്പെടാത്ത മേഖലകളിലേയ്ക്ക് സമ്മേളനത്തിന്‍റെ ശ്രദ്ധ തിരിച്ചത്.
നവമായ സര്‍പ്പണവും സഹാനുഭാവവും ഉത്തരവാദിത്വവും ആവശ്യപ്പെടുന്ന ലോകത്തെ വിലയൊരു ശതമാനം പാവപ്പെട്ടവരായ ജനത്തിന്‍റെ അടിസ്ഥാന ആവശ്യമാണ് ജലത്തിന്‍റെയും ജനാരോഗ്യത്തിന്‍റെയും മേഖലയിലുള്ളതെന്ന് ആര്‍ച്ചുബിഷപ്പ് ചുള്ളിക്കാട്ടു ചൂണ്ടിക്കാട്ടി.

ലോകത്ത് 8 കോടയിലധികം ജനങ്ങളാണ് ശുദ്ധജലം ലഭിക്കാതെയും,
അടിസ്ഥാന ശുചീകരണ ആവശ്യങ്ങള്‍ക്കായുള്ള ജലം കിട്ടാതെയും അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ കഴിഞ്ഞുകൂടുന്നതെന്ന്, സ്ഥിതിവിവരക്കണക്കുകളിലൂടെ വത്തിക്കാന്‍റെ പ്രതിനിധി വ്യക്തമാക്കി.
ശുദ്ധജലത്തിന്‍റെ ലഭ്യതയും ഭക്ഷൃസുരക്ഷയും പരസ്പരം ബന്ധപ്പെട്ട അടിസ്ഥാന ജീവനോപാധികളാണെന്നും, ആകയാല്‍ സുസ്ഥിതി വികസന മേഖലയില്‍ യുഎന്‍ ഇനിയും ചുവടുവയ്ക്കുന്ന പുതിയ പദ്ധതികള്‍ ലോകത്തിലെ സകല ജനതകള്‍ക്കും, വിശിഷ്യാ പാവങ്ങളായവര്‍ക്ക്, ജലത്തിന്‍റെയും ആരോഗ്യത്തിന്‍റെയും അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിക്കുന്നതായിരിക്കട്ടെയെന്നും ആര്‍ച്ചുബിഷപ്പ് ചുള്ളിക്കാട് ആശംസിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.