2013-05-30 17:04:29

ക്രിസ്തുവിന്‍റെ സാര്‍വ്വലൗകികത
പ്രകടമാക്കുന്ന ദിവ്യകാരുണ്യാരാധന


30 മെയ് 2013, റോം
കാലത്തിന്‍റെയും അതിനാഥനായ ക്രിസ്തുവിന്‍റെ സാര്‍വ്വലൗകികത പ്രഘോഷിക്കുകയാണ്, വിശ്വാസവര്‍ഷത്തിലെ ‘വിശ്വദിവ്യകാരുണ്യ ആരാധന’യെന്ന് worldwide Eucharistic Adoration, നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് റൈനോ ഫിസിക്കേലാ പ്രസ്താവിച്ചു. പാപ്പാ ഫ്രാന്‍സിസ് നേതൃത്വംനല്കുന്ന വിശ്വദിവ്യകാരുണ്യ ആരാധനയെക്കുറിച്ച് റോമില്‍ നടത്തിയ മാധ്യമ സമ്മേളനത്തിലാണ് ആര്‍ച്ചുബിഷപ്പ് ഫിസിക്കേല്ലാ ഇങ്ങനെ പ്രസ്താവിച്ചത്.

വത്തിക്കാനില്‍ പാപ്പായുടെ നേതൃത്വത്തില്‍ ജൂണ്‍ 2-ാം തിയതി വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന ഒരു മണിക്കൂര്‍ ആരാധന, ഇന്ത്യയിലെ ദേവാലയങ്ങളില്‍ പ്രാദേശിക സമയം രാത്രി 8.30-ന് നടത്തപ്പെടുമ്പോള്‍, ആയല്‍ രാജ്യമായ ശ്രിലങ്ക, പാക്കിസ്ഥാന്‍, ബാംഗ്ലാദേശ് എന്നിവിടങ്ങളില്‍ വത്തിക്കാനിലെ സമയം തന്നെ പാലിക്കുമെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ഗ്രീസ്, ആമസോണിലെ മഴക്കാടുകളിലും, ബുര്‍ക്കീനോ ഫാസോ, നോര്‍വേ, ജപ്പാന്‍, റഷ്യാ, ഇറാക്ക്, ഇസ്രായേല്‍ എന്നിവിടങ്ങളിലും, തായിവാന്‍, ഫിലിപ്പീന്‍സ്, സിങ്കപ്പൂര്‍ എന്നീ രാഷ്ട്രങ്ങളും അജപാലനപരവും പ്രായോഗികവുമായ കാരണങ്ങളാല്‍ വത്തിക്കാനിലെ സമയസൂചികയില്‍ തന്നെ ആരാധന നടത്തുമെന്ന് നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ വക്താക്കല്‍ വെളിപ്പെടുത്തി.
അമേരിക്കയും കാനഡയും, ഇംഗ്ലണ്ട് അയര്‍ലണ്ട്, പെറൂ മുതല്‍ അര‍ജന്‍റീന, നിക്കരാഗ്വേ, കൊളുംമ്പിയ, ഹോണ്ടൂരാസ്, ഈക്കദോര്‍, മെക്സിക്കോ എന്നീ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും പ്രായോഗിക കാരണങ്ങളാല്‍ വത്തിക്കാന്‍റെ സമയംതന്നെ പാലിക്കും. ശാന്തസമുദ്ര തീരങ്ങളിലെ കൂക്ക്, സമോവാ ദ്വീപു രാജ്യങ്ങള്‍ക്ക് രാവിലെ 5 മണിക്കും, ഉത്തരാര്‍ദ്ധത്തിലെ ഐസ്ലാണ്ടിലും റെക്കിയാവിക്കിലും, ദക്ഷിണാര്‍ദ്ധത്തിലെ ആഫ്രിക്ക, ചിലെ, ന്യൂസീലാണ്ട് എന്നിവിടങ്ങളില്‍ വൈകുന്നേരം 3 മണിക്കും ആരാധന നടത്തപ്പെടുമ്പോള്‍, ഏഷ്യന്‍ രാജ്യമായ വിയറ്റ്നാമില്‍ രാത്രി 10 മണിക്കും, കൊറിയയില്‍ അര്‍ദ്ധരാത്രിയിലുമായിരിക്കുമെന്ന് ആര്‍ച്ചുബിഷപ്പ് ഫിസിക്കേലാ അറിയിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.