2013-05-29 17:37:17

പാര്‍ശ്വവത്ക്കരിക്കുന്ന നയം
മതസ്വാതന്ത്ര്യത്തിന്‍റെ നിഷേധം


29 മെയ് 2013, ജനോവ
പൊതുമേഖലയില്‍നിന്ന് ക്രൈസ്തവരെ പാര്‍ശ്വവത്ക്കരിക്കുന്ന സര്‍ക്കാരുകളുടെ നയം മതസ്വാതന്ത്ര്യത്തിന്‍റെ നിഷേധമാണെന്ന്, ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസി പ്രസ്താവിച്ചു.
മെയ് 27-ാം തിയതി ജനീവയിലെ യുഎന്‍ ആസ്ഥാനത്തു ചേര്‍ന്ന മനുഷ്യാവകാശ കമ്മിഷന്‍റെ 23-ാമത് യോഗത്തിലാണ് ആര്‍ച്ചുബിഷപ്പ് തൊമാസി വത്തിക്കാന്‍റെ നിലപാടു വ്യക്തമാക്കിയത്.

അനുവര്‍ഷം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി അരങ്ങേറുന്ന മതപീഡനത്തിന്‍റെ വ്യത്യസ്ത സാഹചര്യങ്ങളില്‍ ശരാശരി ഒരു ലക്ഷത്തോളം ക്രൈസ്തവര്‍ കൊല്ലപ്പെടുന്നുണ്ടെന്ന് ആര്‍ച്ചുബിഷപ്പ് തൊമാസി ചൂണ്ടിക്കാട്ടി. മദ്ധ്യപൂര്‍വ്വദേശ രാജ്യങ്ങള്‍, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളില്‍ ഭീകര പ്രവര്‍ത്തനം, മതങ്ങളോടുള്ള അസഹിഷ്ണുത, നിയമവിവേചനം, വര്‍ഗ്ഗീയത, മതമൗലികവാദം എന്നിവയുടെ പേരില്‍ പുറംതള്ളപ്പെടുകയും, നാടുകടത്തപ്പെടുകയും, വിപ്രവാസികളാക്കപ്പെടുകയും ചെയ്യുന്ന ക്രൈസ്തവരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുവരികയാണെന്നും, അടിസ്ഥാന മതസ്വാതന്ത്ര്യത്തിന്‍റെ ലംഘനം ഇനിയും തടയേണ്ടതാണെന്നും ആര്‍ച്ചുബഷ്പ്പ് തൊമാസി സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

സമൂഹത്തിന്‍റെ സമഗ്രവികസനത്തില്‍ ക്രൈസ്തവര്‍ ചരിത്രപരമായി രാഷ്ട്രങ്ങള്‍ക്കു നല്‍കിയിട്ടുള്ള നന്മകളെ അവഗണിച്ചുകൊണ്ടുള്ള ഈ വിവേചനം അടിസ്ഥാന മനുഷ്യാവകാശ ലംഘനവും രാഷ്ട്രീയ മേഖലയില്‍ വളര്‍ന്നു വരുന്ന ‘കിരാത സംസ്ക്കാരവു’മാണെന്ന് ആര്‍ച്ചു തൊമാസി കുറ്റപ്പെടുത്തി.
വിവേചനമില്ലാത മനുഷ്യര്‍ക്ക് അവരവരുടെ വിശ്വാസം ജീവിക്കാനും പൊതുവായി പ്രഘോഷിക്കുവാനുമുള്ള അവകാശം നല്കേണ്ടത് രാഷ്ട്രീയ അധികാരകളുടെ ഉത്തരവാദിത്വമാണെന്ന്, ക്രൈസ്തവ സ്വാതന്ത്ര്യം പ്രഖ്യാപിച്ച മിലാന്‍ ഉടമ്പടിയുടെ 17-ാം ശതാബ്ദി അനുസ്മരിച്ചുകൊണ്ട് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചത് ആര്‍ച്ചുബിഷ്പ്പ തൊമാസി സമ്മേളനത്തെ അനുസ്മരിപ്പിച്ചു.
Reproted : nellikal, sedoc








All the contents on this site are copyrighted ©.