2013-05-29 16:56:22

ജോ മന്നത്ത് ഇന്ത്യയിലെ
സന്ന്യസ്തരുടെ കൂട്ടായ്മയെ നയിക്കും


29 മെയ് 2013, ഡല്‍ഹി
Conference of the Religious of India, CRI – യുടെ ദേശീയ സെക്രട്ടറിയായി ഡോ. ജോ മന്നത്ത് സ്ഥാനമെടുത്തു. ഡെല്‍ഹിയില്‍ ഓക്കലയിലുള്ള സിആര്‍ഐ മന്ദിരത്തില്‍ പ്രസിഡന്‍റ്, ഫാദര്‍ തോമസ് വട്ടത്തറയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തിലാണ് സലീഷ്യന്‍ സഭാംഗവും മനഃശാസ്ത്ര വിദഗ്ദ്ധനും തത്വശാസ്ത്ര പണ്ഡിതനുമായ ഫാദര്‍ ജോ മന്നത്തിനെ സന്ന്യസ്തരുടെ ലോകത്തിലെ ഏറ്റവും വലിയ സംഘടനായ സിആര്‍ഐ-യുടെ സെക്രട്ടറി സ്ഥാനത്തേയ്ക്ക് അവരോധിച്ചത്.

തന്‍റെ അപൂര്‍വ്വമായ രചനകള്‍, മനഃശാസ്ത്ര ലേഖന പരമ്പരകള്‍, ക്ലാസ്സുകള്‍, സെമിനാറുകള്‍, വിശിഷ്യ വ്യക്തിപരമായ ആത്മീയ ഉപദേശങ്ങള്‍ എന്നിവ കൊണ്ടും ഭാരതസഭയെ ധന്യമാക്കിയിട്ടുള്ള ഫാദര്‍ മന്നത്തിന്‍റെ സംഘടനയിലെ സേവന സാന്നിദ്ധ്യം, മൂന്നു ലക്ഷത്തി മുപ്പതിനായിരത്തിലേറെ അംഗങ്ങളുള്ള ഭാരതത്തിലെ സന്ന്യസ്തര്‍ക്ക് ആത്മീയ ശ്രേഷ്ഠതയുടെ അപൂര്‍വ്വ നേതൃത്വമായിരിക്കുമെന്ന് സ്ഥാനാരോഹണ ചടങ്ങില്‍ പ്രസിഡന്‍റ്, ഫാദര്‍ തോമസ് വട്ടത്തറ അഭിപ്രായപ്പെട്ടു.

മോണ്‍ഫോര്‍ട്ട് സഭാംഗമായ ബ്രദര്‍ മാണി മേക്കുന്നേല്‍ 4 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിനുശേഷം വിരമിച്ചതിനെ തുടര്‍ന്ന് ഏപ്രില്‍ മാസത്തില്‍ ബാംഗളൂരില്‍ ചേര്‍ന്ന സിആര്‍ഐ നേതൃത്വസമ്മേളനമാണ് സലീഷ്യന്‍ സഭാംഗമായ ഫാദര്‍ മന്നത്തിന്നെ തല്‍സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുത്തത്.
Mystery of Me, You Surprised me, Discovering Love, Confront your Longings തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവും, മദ്രാസ് യൂണിവേഴ്സിറ്റി കോളെജ് മുതല്‍, ചിക്കാഗോ, സ്പെയിന്‍, ന്യൂയോര്‍ക്ക്, ജപ്പാന്‍ എന്നിവിടങ്ങളിലെ വിവിധ വിദ്യാപീഠങ്ങളില്‍ തത്വശാസ്ത്ര – മനഃശാസ്ത്ര വിഭാഗം പ്രഫസറുമായ ഫാദര്‍ ജോ മന്നത്ത് ഭാരതത്തിലെ വിവിധ ദേശീയ സെമിനാരികളില്‍ ഇന്നും അദ്ധ്യയനം നടത്തുന്നുണ്ട്.

സലീഷ്യന്‍ സഭയുടെ വിവിധ ഉത്തരവാദിത്തങ്ങള്‍ വഹിച്ചിട്ടുള്ള ഫാദര്‍ മന്നത്ത്, The head of Chair of Chrisitianity in Madras University, Founder of the Psychological Association of India, Member of Mensa the World Association of Intellectuals എന്നീ നിലകളിലും അറിയപ്പെട്ട വ്യക്തിയാണ്.
Reported : nellikal, religiousindia









All the contents on this site are copyrighted ©.