2013-05-29 17:29:55

അപരിനില്‍ ഊന്നിയ
ആത്മീയ ബോദ്ധ്യമാണ് വിശ്വാസം


29 മെയ് 2013, ബാര്‍സിലോണാ
അപരിനില്‍ ഊന്നിയ ആത്മീയ ബോദ്ധ്യമാണ് വിശ്വാസമെന്ന്, വൈദികരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രാഫെക്ട്, കര്‍ദ്ദിനാള്‍ മാവ്രോ പിയച്ചെന്‍സാ പ്രസ്താവിച്ചു.
വിശ്വാസ വര്‍ഷത്തോടനുബന്ധിച്ച് മെയ് 28-ാം തിയതി സ്പെയിനിലെ വൈദികര്‍ക്കു നല്കിയ പ്രത്യേക സന്ദേശത്തിലാണ് കര്‍ദ്ദിനാള്‍ പിയച്ചെന്‍സാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

വ്യക്തിജീവിതത്തിലെ വിശ്വാസ ബോധ്യങ്ങളെയും അവയുടെ അറിവിനെയും പ്രേഷിത മേഖലയുമായി ബന്ധപ്പെടുത്താന്‍ സാധിക്കുമ്പോഴാണ് വിശ്വാസം സജീവമാകുന്നതും അര്‍ത്ഥസമ്പുഷ്ടമാകുന്നതെന്നും, സ്പെയിനിലെ മെത്രാന്‍ സമിതിയുടെ ക്ഷണപ്രകാരം നടത്തിയ വൈദികരുടെ ദേശിയ സെമിനാറില്‍ കര്‍ദ്ദിനാള്‍ പിയച്ചെന്‍സാ പങ്കുവച്ചു.

ക്രിസ്തുവിലൂടെ മനുഷ്യകുലത്തെ ചലിപ്പിച്ച രക്ഷാകര പദ്ധതിയാണ് മനുഷ്യന്‍റെ നന്മയുടെയും വിമോചനത്തിനും പുരോഗതിക്കുള്ള പാത തുറന്നതെന്നും, അതുപോലെ വൈദികര്‍ തങ്ങളുടെ വിശ്വാസ ബോദ്ധ്യങ്ങളില്‍ പതറാതെ ജീവിച്ചുകൊണ്ട് ആധുനിക മനുഷ്യ ജീവിതത്തെ ആത്മീയതയിലൂടെ ഊര്‍ജ്ജസ്വലമാക്കാനും നവീകരിക്കാനും സാധിക്കുന്നതാണ് യഥാര്‍ത്ഥ പ്രേഷിതദൗത്യവും വിശ്വാസ ജീവിതവുമെന്ന് കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. മനുഷ്യസ്നേഹിയുടെ സാമൂഹ്യ ജീവിതമല്ല സഭയുടെ പ്രേഷിതദൗത്യമെന്നു വിവരിച്ച കര്‍ദ്ദിനാള്‍, വിശ്വാസംകൊണ്ട് സഹോദരങ്ങളുടെ വിശ്വാസത്തെ ബലപ്പെടുത്തുകയും അവരെ മാനസാന്തരത്തിലേയ്ക്ക് നയിക്കുകയും ചെയ്യുന്നതാണ് പ്രേഷിത പ്രവര്‍ത്തനം, മിഷനെന്ന് കര്‍ദ്ദിനാള്‍ വ്യക്തമാക്കി.

അങ്ങനെ സുവിശേഷവത്ക്കരണവും മാനവിക പുരോഗതിയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നും, മാനസാന്തരത്തിലൂടെ തങ്ങളുടെതന്നെ വിശ്വാസത്തെ, വിശ്വാസ വര്‍ഷത്തില്‍ നവീകരിച്ച് ബലപ്പെടുത്തിയ വൈദികര്‍ക്കേ, പ്രേഷിത മേഖലയിലേയ്ക്ക് ആഴമായും അര്‍ത്ഥസമ്പുഷ്ടമായും പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് കര്‍ദ്ദിനാള്‍ തന്‍റെ പ്രഭാഷണത്തിലൂടെ വ്യക്തമാക്കി.
Reported : nellikal, sedoc








All the contents on this site are copyrighted ©.