2013-05-28 16:09:58

ഫ്രാന്‍സിസ് മാര്‍പാപ്പ നയിക്കുന്ന ദിവ്യകാരുണ്യ പ്രദക്ഷിണം


28 മെയ് 2013, വത്തിക്കാന്‍
ക്രിസ്തുവിന്‍റെ തിരുശരീരരക്തങ്ങളുടെ തിരുന്നാളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ദിവ്യകാരുണ്യ പ്രദക്ഷിണം നയിക്കുന്നു. മിശിഹായുടെ തിരുശരീരരക്തങ്ങളുടെ തിരുന്നാള്‍ ദിവ്യബലി മെയ് 30ാം തിയതി വ്യാഴാഴ്ച വൈകീട്ട് ഏഴു മണിക്ക് റോമിലെ ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ ആരംഭിക്കും. സാഘോഷമായ തിരുന്നാള്‍ ദിവ്യബലിയ്ക്കു ശേഷം, ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ നിന്നും വിയ മെറുലാന പാതയിലൂടെ മേരി മേജ്ജര്‍ ബസിലിക്കയിലേക്ക് ഫ്രാന്‍സിസ് പാപ്പ ദിവ്യകാരുണ്യപ്രദക്ഷിണം നയിക്കും. മാര്‍പാപ്പയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രദക്ഷിണത്തില്‍ ആയിരങ്ങള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാക്കൊല്ലവും ക്രിസ്തുവിന്‍റെ തിരുശരീരരക്തങ്ങളുടെ തിരുന്നാളില്‍ ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ നിന്നും മേരി മേജ്ജര്‍ ബസിലിക്കയിലേക്ക് മാര്‍പാപ്പ ദിവ്യകാരുണ്യ പ്രദക്ഷിണം നയിക്കുന്ന പാരമ്പര്യം തുടര്‍ന്നുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പ പ്രദക്ഷിണത്തിനു നേതൃത്വം നല്‍കുന്നത്.
പ്രദക്ഷിണത്തില്‍ പങ്കെടുക്കുന്നവരെ കൂടാതെ മെറുലാന പാതയുടെ ഇരുവശവും ദിവ്യകാരുണ്യ നാഥന് ഭക്ത്യാദരങ്ങളര്‍പ്പിക്കാന്‍ ജനം തടിച്ചുകൂടുന്നതും പതിവാണ്.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.