2013-05-24 09:10:28

സമഗ്ര വികസനത്തില്‍
ആരോഗ്യത്തിന് പ്രാഥമ്യം വേണമെന്ന്


23 മെയ് 2013, ജനോവ
ആരോഗ്യത്തിന് പ്രാഥമ്യംനല്കുന്ന മനുഷ്യന്‍റെ സമഗ്ര വികസനത്തിന് യുഎന്‍ ലക്ഷൃമിടണമെന്ന്, ആരോഗ്യസംരക്ഷണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍്, ആര്‍ച്ചുബിഷ്പ്പ സിഗ്മണ്ട് സിമോസ്ക്കി പ്രസ്താവിച്ചു.

മെയ് 22-ാം തിയതി യുഎന്നിന്‍റെ ജനീവാ ആസ്ഥാനത്തു ചേര്‍ന്ന മനുഷ്യാവകാശ കമ്മിഷന്‍റെ 66-ാമത് സമ്മേളനത്തിലാണ് ആര്‍ച്ചുബിഷപ്പ് സിമോസ്ക്കി വത്തിക്കാനെ പ്രതിനിധീകരിച്ച് ഇടപെട്ടത്.
മനുഷ്യശരീരത്തെ പരീക്ഷണ വസ്തുവാക്കുന്ന തരത്തിലുള്ള ആധുനിക വൈദ്യശാസ്ത്ര ഗവേഷണങ്ങളും, അരോഗ്യത്തിന്‍റെ അടിയന്തിരാവസ്ഥ പ്രസ്താവിച്ച് ഉപയോഗിക്കുന്ന ഗര്‍ഭനിരോധനോപാധികളും മനുഷ്യന്‍റെ ആത്മീയാംശത്തെ അവഗണിക്കുന്നതും, ദൈവികദാനമായ ജീവനെ ഹനിക്കുന്നതുമാണെന്ന് ആര്‍ച്ചുബിഷപ്പ് സിമോസ്ക്കി സമ്മേളനത്തെ ചൂണ്ടിക്കാട്ടി.

മനുഷ്യന്‍റെ ആരോഗ്യപരിരക്ഷണയുടെ വിസ്തൃതമായ മേഖലയെ പരിഗണിക്കുന്ന സമഗ്രവികസനമാണ് യുഎന്‍ ആവിഷ്ക്കരിക്കേണ്ടതെന്നും, ആരോഗ്യപരിചരണത്തിന്‍റെ ആത്മീയമാനം അവഗണിക്കരുതെന്നും ആര്‍ച്ചുബിഷപ്പ് സമോസ്ക്കി അഭിപ്രായപ്പെട്ടു. അടിയന്തിര സാഹചര്യങ്ങളില്‍പ്പോലും ഗര്‍ഭനിരോധനോപാധികള്‍ ആരോഗ്യസംരക്ഷണോപാധിയായി യുഎന്‍ ആഗോള തലത്തില്‍ പ്രചരിപ്പിക്കുന്നത് സഭ വിശ്വസിക്കുകയും ആദരിക്കുകയും ചെയ്യുന്ന ജീവന്‍റെ സംരക്ഷണമെന്ന അടിസ്ഥാന വീക്ഷണത്തിനു വിരുദ്ധമായ നയവും നീക്കവുമാണെന്ന് വത്തിക്കാന്‍റെ പ്രതിനിധി അഭിപ്രായപ്പെട്ടു.
Sedoc








All the contents on this site are copyrighted ©.