2013-05-24 08:59:44

മനുഷ്യാന്തസ്സ് മാനിക്കപ്പെടേണ്ട
ചികിത്സാക്രമങ്ങള്‍


23 മെയ് 2013, ബ്രസ്സല്‍സ്
ഔഷധങ്ങളുടെ ചികിത്സാസംബന്ധിയായ പരീക്ഷണങ്ങളില്‍ ആഗോളതലത്തില്‍ നിയന്ത്രണം വേണമെന്ന്, യൂറോപ്പിലെ കത്തോലിക്കാ മെത്രാന്‍ സമിതി comece യൂറോപ്യന്‍ യൂണിയോനോട് ആവശ്യപ്പെട്ടു.
രോഗികളുടെമേലുള്ള പുതിയ ഔഷധങ്ങളുടെ പ്രയോഗവും ചികിത്സാ സമ്പ്രദായങ്ങളുടെ പരീക്ഷണങ്ങളും കുത്തഴിഞ്ഞതും മനുഷ്യാന്തസ്സിനെ ഹനിക്കുന്നതുമാണെന്ന നിരീക്ഷിച്ചതിന്‍റെ വെളിച്ചത്താലാണ് നിയന്ത്രണം വേണമെന്ന് മെത്രാന്‍ സമിതി രാഷ്ട്രനേതാക്കളോടും നിയമപാലകരോടും അഭ്യര്‍ത്ഥിച്ചത്.

അടിസ്ഥാന മനുഷ്യാവകാശത്തെ മാനിക്കുന്ന വിധത്തിലും, രോഗിയുടെ പൂര്‍ണ്ണ സമ്മതത്തോടും കൂടിയായിരിക്കണം പരീക്ഷണങ്ങള്‍ നടത്തേണ്ടതെന്നും, പരീക്ഷണങ്ങളുടെ ഫലം പരീക്ഷണവിധേയനായ വ്യക്തിക്കും അയാള്‍ ഭാഗമായിരിക്കുന്ന സമൂഹത്തിനും ലഭ്യമാക്കണമെന്നും മെത്രാന്‍ സമിതി
യൂറോപ്യന്‍ സമിതിയോട് ആവശ്യപ്പെട്ടു. നിരവധി പാശ്ചാത്യ ഔഷധക്കമ്പനികളുടെ ക്രമരഹിതമായ ഇടപെടലുകളില്‍ വൈദ്യശാസ്ത്രത്തിന്‍റെ ധാര്‍മ്മികതയ്ക്കും നിരക്കാത്ത വിധത്തിലുള്ള ശാരീരിക പരീക്ഷണങ്ങളും ഗവേഷണങ്ങളും വിവിധ രാജ്യങ്ങളില്‍ അരങ്ങേറുണ്ടെന്ന് മെത്രാന്‍ സമിതി ആരോപിച്ചു.

വ്യക്തിയെ വസ്തുവീകരിച്ചും മനുഷ്യാന്തസ്സു ലംഘിച്ചുമുള്ള പരീക്ഷണങ്ങള്‍ ധാരാളമായി വികസ്വര രാജ്യങ്ങളില്‍ സംഭവിക്കുന്നത് ഉദാഹരണങ്ങളിലൂടെ മെത്രാന്‍ സമിതി ചൂണ്ടിക്കാട്ടി.
Cns








All the contents on this site are copyrighted ©.