2013-05-23 20:33:44

സാമ്പത്തിക മേഖലിയില്‍
വത്തിക്കാന്‍ സുതാര്യമാകുമെന്ന്


23 മെയ് 2013, വത്തിക്കാന്‍
സാമ്പത്തിക മേഖലയിലെ വത്തിക്കാന്‍റെ സുതാര്യത വെളിപ്പെടുന്ന റിപ്പോര്‍ട്ട് സാമ്പത്തിക നിരീക്ഷണ വിഭാഗം Financial Information Authority of Vatican വെളിപ്പെടുത്തി. അടുത്തകാലത്ത് ആരോപിക്കപ്പെട്ട നിരവധി സാമ്പത്തിക ക്രമക്കേടുകള്‍ക്ക് മറുപടിയായിട്ടാണ് വത്തിക്കാന്‍റെ സാമ്പത്തിക നിരീക്ഷണ വിഭാഗം നടത്തിയ പ്രഥമ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. 2012 സാമ്പത്തിക വര്‍ഷത്തിലെ വത്തിക്കാന്‍റെ വരവു ചിലവു കണക്കുകളാണ് വിശദമായി, Financial Information Authorityയുടെ ഡയറക്ടര്‍ റെനേ ബ്രൂള്‍ഹാര്‍ട്ടും, പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡിയും ചേര്‍ന്ന് മെയ് 22-ന് നടത്തിയ മാധ്യമ സമ്മേളനത്തില്‍ വെളിപ്പെടുത്തപ്പെട്ടത്.

വത്തിക്കാന്‍ ബാങ്കെന്ന് സാധാരണ വിളിക്കപ്പെട്ടുന്ന, പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വത്തിക്കാന്‍റെ സാമ്പത്തിക സംവിധനത്തിന്മേല്‍ Intitute for works of religion കുഴല്‍പ്പണം, പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ്, ഭീകരപ്രവര്‍ത്തന ബന്ധങ്ങള്‍ എന്നിങ്ങനെയുള്ള സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിക്കപ്പെട്ടിട്ടുണ്ടെന്ന് സാമ്പത്തിക നിരീക്ഷണ വിഭാഗത്തിന്‍റെ തലവന്‍ പ്രസ്താവിച്ചു.
2010-ല്‍ ഉയര്‍ന്ന ആരോപണത്തെ തുടര്‍ന്ന് ബാങ്കിന്‍റെ ഉത്തരാവാദിത്വം വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥരെ പരിശുദ്ധ സിംഹാസനം നീക്കംചെയ്യുകയും ശിക്ഷിക്കുകയും ചെയ്തിട്ടുള്ളതാണ്. തുടര്‍ന്ന് ബനഡിക്ട് 16-മന്‍ പാപ്പ വത്തിക്കാന്‍റെ സാമ്പത്തിക സംവിധാനത്തെ യൂറോപ്പിന്‍ യൂണിയന്‍റെ ഓഡിറ്റിംഗ് സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയതും സാമ്പത്തിക സുതാര്യത ലക്ഷൃമാക്കിയാണ്. വീണ്ടും 2010-ല്‍ തന്നെയാണ് കൂടുതല്‍ സുതാര്യതയും സൂക്ഷ്മ നിരീക്ഷണവും ഉറപ്പുവരുത്താനായി സാമ്പത്തിക നിരീക്ഷണ വിഭാഗം Financial Information Authority of Vatican സംവിധാനം ചെയ്ത്.

സംശയാസ്പദമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്ന വത്തിക്കാന്‍ ബാങ്കിന്‍റെ പണമിടപാടുകള്‍ സാമ്പത്തിക നീരിക്ഷണ വിഭാഗം തുടര്‍ന്നും നടത്തുന്ന പഠനത്തിലൂടെ ക്രമപ്പെടുത്തുമെന്ന് റെനേ ബ്രൂള്‍ഹാര്‍ട്ട് പ്രസ്താവിച്ചു.
sedoc








All the contents on this site are copyrighted ©.