2013-05-23 20:25:14

പാപ്പാ ഫ്രാന്‍സിസിന്‍റെ
പ്രഥമ ഇടയ സന്ദര്‍ശനം


23 മെയ് 2013, വത്തിക്കാന്‍
മെയ് 26-ാം ഞായറാഴ്ച, തിയതി പാപ്പാ ഫ്രാന്‍സിസ്സ് റോമാ രൂപതയിലെ ഇടവക സന്ദര്‍ശിക്കും. റോമാ നഗരത്തിന്‍റെ വടക്കു ഭാഗത്തുള്ള മുരിക്കാനാ താഴ്വാരത്തുള്ള വിശുദ്ധ എലിസബത്തിന്‍റെയും സക്കറിയായുടെയും നാമത്തിലുള്ള ഇടവകയാണ് പാപ്പ സന്ദര്‍ശിക്കുന്നത്.റോമാ രൂപതയുടെ മെത്രാന്‍ എന്ന നിലയില്‍ പാപ്പ ഫ്രാന്‍സിസ് നടത്തുന്ന പ്രഥമ ഇടയ സന്ദര്‍ശനമാണിത്. ഞായറാഴ്ച രാവിലെ 9.00-ന് വത്തിക്കാനില്‍നിന്നും റോഡു മാര്‍ഗ്ഗം പ്രീമാ പോര്‍ത്താ പ്രവിശ്യയിലുള്ള ഇടവക ദേവാലയത്തിലെത്തുന്ന പാപ്പായെ 2000-ത്തോളം വരുന്ന ഇടവകാംഗങ്ങള്‍ ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് ദേവാലയാങ്കണത്തില്‍ തയ്യാറാക്കിയിട്ടുള്ള പ്രത്യേക വേദിയില്‍ പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കപ്പെടും. ദിവ്യബലിമദ്ധ്യേ വചനപ്രഘോഷണം നടത്തുന്ന പാപ്പ, ഇടവയിലെ 40 കുട്ടികള്‍ക്ക് പ്രഥമ ദിവ്യകാരുണ്യം നല്കും.
റോമാ രൂപതയുടെ വികാരി ജനറല്‍, കര്‍ദ്ദിനാള്‍ അഗസ്തീനോ വല്ലീനിയും സ്ഥലത്തെ വികാരി ഡോണ്‍ ബെനോനി അമ്പാരൂസും ദിവ്യബലിയില്‍ സഹകാര്‍മ്മികരായിരിക്കും. ദിവ്യബലിക്കുശേഷം ഇടവക സമിതിയുമായി ഹ്രസ്വകൂടികാഴ്ച നടത്തിയ ശേഷം പാപ്പ വത്തിക്കാനിലേയ്ക്കു മടങ്ങും.
Sedoc








All the contents on this site are copyrighted ©.