2013-05-22 20:15:59

ഓക്കലഹോമയ്ക്ക്
പാപ്പായുടെ സ്നേഹ സാന്ത്വനം


22 മെയ് 2013, വത്തിക്കാന്‍
ഓക്കലഹോമായുടെ ദുരന്ത ഭൂമിയിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ്സിന്‍റെ
സാന്ത്വന സന്ദേശമെത്തി. മെയ് 21-ാം തിയതി ചൊവ്വാഴ് വാഷിങ്ടണിലുള്ള വത്തിക്കാന്‍ സ്ഥാനപതി വഴി, ഓക്കലാമാ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് പോള്‍ കോക്കലിക്ക് അയച്ച സന്ദേശത്തിലാണ് ചുഴലിക്കാറ്റിന്‍റെ ഭീകര കെടുതിയില്‍ പെട്ടവരെ പാപ്പ സന്ദേശത്തിലൂടെ സാന്ത്വനപ്പെടുത്തിയത്.

മെയ് 20-ാം തിയതി തിങ്കളാഴ്ച പകല്‍ സമയത്തുണ്ടായ ചുഴലിക്കാറ്റില്‍
9 സ്കൂള്‍കുട്ടികള്‍ ഉള്‍പ്പെടെ 24- പേര്‍ മരണമടയുകയും ആയിരങ്ങള്‍ ഭവന രഹിതരാക്കപ്പെടുകയും, മുറിപ്പെടുകയും ചെയ്തിട്ടുണ്ട്. ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യവും പ്രാര്‍ത്ഥനാ സാമീപ്യവും
പാപ്പ ഉറപ്പു നലികി. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളോടും
ഭവന രഹിതരായവരോടും മുറിപ്പെട്ടരോടും പ്രത്യാശ കൈവെടിയാതെ ധൈര്യത്തോടെ മുന്നേറണമെന്ന് പാപ്പാ ഉദ്ബോധിച്ചു. നിരവധി കുട്ടികള്‍ മരണമടഞ്ഞ ദുരിന്തത്തില്‍ ഏറെ ദുഃഖിതനായ പാപ്പ, അവരുടെ മാതാപിതാക്കള്‍ക്കും, രക്ഷാപ്രവര്‍ത്തനത്തില്‍ വ്യപൃതരായിരിക്കുന്ന എവര്‍ക്കും തന്‍റെ പ്രാര്‍ത്ഥനനിറഞ്ഞ പിന്‍തുണ സന്ദേശത്തിലൂടെ വാഗ്ദാനം ചെയ്തു.









All the contents on this site are copyrighted ©.