2013-05-21 16:49:08

സുവിശേഷ പ്രചരണത്തിന്‍റെ നൂതന മാര്‍ഗങ്ങളിലൂടെ മാര്‍പാപ്പ


21 മെയ് 2013, വത്തിക്കാന്‍
സുവിശേഷപ്രചരണത്തിനായുള്ള പുതിയ സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഉദ്ഘാടനം ചെയ്തു. പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റികളുടെ നേതൃത്വത്തില്‍ രൂപകല്‍പന ചെയ്ത ‘മിസിയോ’ (Missio) ഐ.ഒ.എസ് ആപ്ലിക്കേഷന്‍ മെയ് 17ന് വത്തിക്കാനിലെ ക്ലെമന്‍റ് ഹാളില്‍ വച്ചാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഉദ്ഘാടനം ചെയ്തത്. ഡിജിറ്റല്‍ ലോകത്ത് കത്തോലിക്കാ സഭയുടെ പുതിയ കാല്‍വയ്പ്പുകളിലൊന്നാണ് ഈ സൗജന്യ ഐപാഡ് ആപ്ലിക്കേഷന്‍. വത്തിക്കാനിലെ വിശേഷങ്ങളും മിഷന്‍ പ്രദേശങ്ങളിലെ വാര്‍ത്തകളും ചിത്രങ്ങളും മൊബീല്‍ ഫോണുകളിലൂടേയും സ്മാര്‍ട്ട് ഫോണുകളിലൂടെയും പങ്കുവയ്ക്കാന്‍ സഹായിക്കുന്നതാണ് പുതിയ ആപ്ലിക്കേഷന്‍. ഇംഗ്ലീഷ്, സ്പാനിഷ്, ഇറ്റാലിയന്‍, ജര്‍മന്‍, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, ചൈനീസ്, അറബിക് എന്നീ ഭാഷകളില്‍ ‘മിസിയോ’ ആപ്ലിക്കേഷന്‍ ലഭ്യമാണെന്ന് പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റികളുടെ പ്രതിനിധി അറിയിച്ചു.

വാര്‍ത്താ സ്രോതസ്സ്: സി.എന്‍.എ








All the contents on this site are copyrighted ©.