2013-05-21 16:49:19

ആട്ടിന്‍പ്പറ്റത്തിന്‍റെ ഗന്ധമുള്ള ഇടയന്‍മാര്‍


21 മെയ് 2013, വത്തിക്കാന്‍
ആട്ടിന്‍പ്പറ്റത്തിന്‍റെ ഗന്ധമുള്ള ഇടയന്‍മാരായിരിക്കാന്‍ മാര്‍പാപ്പ മെത്രാന്‍മാരെ ഓര്‍മ്മിപ്പിക്കുന്നു. വത്തിക്കാനില്‍ ആദ് ലിമിന സന്ദര്‍ശനം നടത്തുന്ന ഇറ്റലിയിലെ സിസിലിയ പ്രവിശ്യയില്‍ നിന്നുള്ള മെത്രാന്‍മാരുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ആട്ടിന്‍പ്പറ്റത്തിന്‍റെ ഗന്ധമുള്ള ഇടയന്‍മാരായിരിക്കാന്‍ പാപ്പ സഭാമേലധ്യക്ഷന്‍മാരെ ഓര്‍മ്മിപ്പിച്ചത്. പ്രാദേശിക സഭാ ജീവിതത്തെക്കുറിച്ചും തങ്ങളുടെ അജപാലനശുശ്രൂഷയെക്കുറിച്ചും മാര്‍പാപ്പ വിശദമായി ചോദിച്ചറിഞ്ഞുവെന്ന് സിറാക്കൂസ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് സാല്‍വത്തോരെ പാപ്പാലാര്‍ദോ വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ വെളിപ്പെടുത്തി. മെത്രാന്‍മാര്‍ നടത്തുന്ന അജപാലന സന്ദര്‍ശനങ്ങളെക്കുറിച്ചും രൂപതയിലെ കുടുംബങ്ങളുടെ ജീവിതാവസ്ഥയെക്കുറിച്ചും അറിയാന്‍ മാര്‍പാപ്പ പ്രത്യേക താല്‍പര്യം പ്രകടിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.