2013-05-15 16:45:48

സുവിശേഷത്തിന്‍റെ എളിയ പ്രഘോഷകരായിരിക്കുക: മെത്രാന്‍മാര്‍ക്ക് മാര്‍പാപ്പയുടെ ആഹ്വാനം


14 മ‍െയ് 2013, വത്തിക്കാന്‍
സുവിശേഷത്തിന്‍റെ എളിയ പ്രഘോഷകരായിരിക്കുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മെത്രാന്‍മാരെ ആഹ്വാനം ചെയ്തു. ആദ് ലിമിന സന്ദര്‍ശനത്തിനെത്തിയ ഇറ്റലിയിലെ പൂല്യ പ്രവിശ്യയിലെ മെത്രാന്‍മാരുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് പാപ്പ ഈ ആഹ്വാനം നടത്തിയത്. പിതൃവാത്സല്യത്തോടും സഹോദര സ്നേഹത്തോടും കൂടിയാണ് മാര്‍പാപ്പ തങ്ങളോട് വളരെ തുറന്ന് സംസാരിച്ചതെന്ന് പൂല്യ പ്രവിശ്യയിലെ മെത്രാന്‍മാരുടെ സമിതിയുടെ പ്രസിഡന്‍റ് ബാരി- ബിതോന്‍തോ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സിസ് കാക്കൂച്ചി പ്രസ്താവിച്ചു. ഉപരിഘടനകള്‍ക്ക് അമിത പ്രാധാന്യം നല്‍കാതെ ലളിതമായ വിശ്വാസ ജീവിതവും ആരാധനാക്രമവും വഴിയായി വിശ്വാസസമൂഹത്തെ നയിക്കാന്‍ പാപ്പ തങ്ങളോട് ആവശ്യപ്പെട്ടുവെന്നും ആര്‍ച്ചുബിഷപ്പ് വെളിപ്പെടുത്തി.








All the contents on this site are copyrighted ©.