2013-05-15 16:58:22

മനുഷ്യ ജീവന്‍ ആദരിക്കാനും സംരക്ഷിക്കാനും മാര്‍പാപ്പയുടെ ആഹ്വാനം


15 മെയ് 2013, വത്തിക്കാന്‍
ദൈവിക ദാനമായ മനുഷ്യ ജീവന്‍ ആദരിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും വേണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. @pontifex എന്ന ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ മെയ് 15ന് നടത്തിയ ട്വീറ്റിലാണ് മാര്‍പാപ്പ ജീവന്‍റെ സംരക്ഷണത്തെക്കുറിച്ച് പ്രസ്താവിച്ചത്. “ദൈവത്തിന്‍റെ ദാനമാണ് ജീവന്‍. മനുഷ്യജീവന്‍, വിശിഷ്യാ മാതാവിന്‍റെ ഉദരത്തിലായിരിക്കുന്ന പ്രതിരോധിക്കാന്‍ കരുത്തില്ലാത്ത ജീവന്‍, നമുക്ക് ആദരിക്കാം സ്നേഹിക്കാം.” എന്നായിരുന്നു മാര്‍പാപ്പയുടെ ട്വീറ്റ്.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.