2013-05-08 17:28:20

ബിനാലെയില്‍ വത്തിക്കാന്‍ പങ്കെടുക്കുന്നു


08 മെയ് 2013, വത്തിക്കാന്‍
ഇറ്റലിയിലെ വെനീസ് പട്ടണത്തില്‍ നടക്കുന്ന 55ാമത് ബിയെന്നാലെ കലാപ്രദര്‍ശനത്തില്‍ പരിശുദ്ധ സിംഹാസനം പങ്കെടുക്കുന്നു. 2013 ജൂണ്‍ മാസം മുതല്‍ നവംബര്‍ മാസം വരെയാണ് പ്രദര്‍ശനം. വെനീസ് ബിയെന്നാലെയില്‍ പരിശുദ്ധ സിംഹാസനം പങ്കെടുക്കുന്നതിനെ സംബന്ധിച്ച വിശദാംശങ്ങള്‍ മെയ് 14ന് വത്തിക്കാനില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ജ്യാന്‍ ഫ്രാങ്കോ റവാസി, വത്തിക്കാന്‍ മ്യൂസിയത്തിന്‍റെ ഡയറക്ടര്‍ ഡോ.അന്തോണിയോ പൗലൂച്ചി, ബിയെന്നാലെ സംഘാടക സമിതിയുടെ പ്രസിഡന്‍റ് ഡോ.പാവുലോ ബറാത്ത എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കും.








All the contents on this site are copyrighted ©.