2013-05-07 16:02:48

അന്ത്രയോത്തിയുടെ നിര്യാണത്തില്‍ വത്തിക്കാന്‍റെ അനുശോചനം


07മെയ് 2013, വത്തിക്കാന്‍
ഇറ്റലിയുടെ മുന്‍ പ്രധാനമന്ത്രി ജൂലിയോ അന്ത്രയോത്തിയുടെ നിര്യാണത്തില്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെ അനുശോചനം രേഖപ്പെടുത്തി. അന്ത്രയോത്തിയുടെ പത്നി ലിവിയ ദാനെസിനയച്ച സന്ദേശത്തിലാണ്, ഇറ്റാലിയന്‍ രാഷ്ട്രീയത്തിലെ സമുന്നത നേതാവിന്‍റെ വേര്‍പാടില്‍ തന്‍റെ വേദന കര്‍ദിനാള്‍ അറിയിച്ചത്. ഇറ്റാലിയന്‍ രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കളിലൊരാളായിരുന്നു അന്ത്രയോത്തി. ആധികാരിതയുള്ള രാഷ്ട്രീയ നേതാവും സേവനതല്‍പരനായ പൊതുപ്രവര്‍ത്തകനുമായിരുന്ന ജൂലിയോ അന്ത്രയോത്തി ദൈവവിശ്വാസിയും കത്തോലിക്കാ സഭാംഗവുമായിരുന്നുവെന്ന് കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെ അനുസ്മരിച്ചു. അന്ത്രയോത്തിയുടെ ആത്മാവിന് നിത്യവിശ്രാന്തി ലഭിക്കുന്നതിനായി പ്രാര്‍ത്ഥിച്ച കര്‍ദിനാള്‍ അദ്ദേഹത്തിന്‍റെ വേര്‍പാടില്‍ വേദനിക്കുന്ന ഏവരോടും അനുശോചനം അറിയിച്ചു.








All the contents on this site are copyrighted ©.