2013-05-06 16:38:10

ദൈവിക വാത്സല്യത്തിന്‍റെ പ്രേഷിതരായിരിക്കുക: മാര്‍പാപ്പ


06 മെയ് 2013, വത്തിക്കാന്‍
ദൈവിക വാത്സല്യത്തിന്‍റെ പ്രേഷിതരായിരിക്കുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ക്രൈസ്തവരെ ആഹ്വാനം ചെയ്യുന്നു. മെയ് 5ന് നല്‍കിയ ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് പാപ്പ ഈ ആഹ്വാനം നടത്തിയത്. “ഓരോ ക്രൈസ്തവന്‍റേയും പ്രേഷിതചൈതന്യം ദൈവസ്നേഹത്തിന് അയാള്‍ നല്‍കുന്ന സാക്ഷൃത്തെ ആശ്രയിച്ചിരിക്കുന്നു. നിങ്ങള്‍ ദൈവിക വാത്സല്യത്തിന്‍റെ പ്രേഷിതരായിരിക്കുവിന്‍” എന്നായിരുന്നു പാപ്പയുടെ ട്വീറ്റ്.









All the contents on this site are copyrighted ©.