2013-05-02 09:57:38

ഫ്രാന്‍സിസ് മാര്‍പാപ്പ നയിക്കുന്ന ജപമാല


01 മെയ് 2013, വത്തിക്കാന്‍
ജപമാല മാസമായ മെയ് മാസത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നയിക്കുന്ന ജപമാല സമര്‍പ്പണത്തില്‍ ആയിരങ്ങള്‍ പങ്കെടുക്കും. മെയ് നാലാം തിയതി ശനിയാഴ്ച വൈകീട്ട് 6ന് റോമിലെ മേരി മേജ്ജര്‍ ബസിലിക്കയിലാണ് മാര്‍പാപ്പ ജപമാല നയിക്കുന്നത്.
മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന്‍റെ തൊട്ടടുത്ത നാള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ദൈവമാതാവിന് കൃതജ്ഞതയര്‍പ്പിക്കാനെത്തിയതും ഈ ബസിലിക്കയിലായിരുന്നു. എന്നാല്‍ അത് ഔദ്യോഗിക സന്ദര്‍ശനമായിരുന്നില്ല, സ്വകാര്യ സന്ദര്‍ശനം മാത്രമായിരുന്നുവെന്ന് വത്തിക്കാന്‍ വക്താവ് ഫാ.ഫെദറിക്കോ ലൊംബാര്‍ദി വ്യക്തമാക്കി. ഫ്രാന്‍സിസ് മാര്‍പാപ്പ ഇതുവരെയും മേരി മേജ്ജര്‍ ബസിലിക്ക ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ലാത്തതിനാല്‍ മെയ് 4ന് നടക്കുന്ന ജപമാല സമര്‍പ്പണ വേളയില്‍ പാപ്പ ബസിലിക്ക ഔപചാരികമായി ഏറ്റെടുക്കുമെന്നും ഫാ.ലൊംബാര്‍ദി അറിച്ചു.








All the contents on this site are copyrighted ©.