2013-04-30 16:26:04

ലൗകികവത്ക്കരണം സഭയെ ബലഹീനയാക്കുമെന്ന് മാര്‍പാപ്പ


30 ഏപ്രില്‍ 2013, വത്തിക്കാന്‍
ലൗകികവത്ക്കരണം സഭയെ ബലഹീനയാക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഏപ്രില്‍ 30ന് വത്തിക്കാനിലെ സാന്താ മാര്‍ത്താ മന്ദിരത്തില്‍ അര്‍പ്പിച്ച ദിവ്യബലി മധ്യേ നല്കിയ വചനസന്ദേശത്തിലാണ് പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. “സഭയെ സംരക്ഷിക്കാനും കാത്തുപാലിക്കാനും സാധിക്കുന്നതാര്‍ക്കാണ്?” സഭാംഗങ്ങളായ നാമോരുത്തരുടേയും കടമയാണതെങ്കിലും മറ്റാരേക്കാളുമുപരിയായി ക്രിസ്തുവാണ് സഭയെ കാത്തുപാലിക്കുന്നത്. തിന്‍മയുടെ ശക്തികളോട് എതിര്‍ത്തുനിന്ന് വിജയം വരിക്കാന്‍ സാധിക്കുന്ന ക്രിസ്തുവിനു മാത്രമേ സഭയെ ഈ ലോകത്തിന്‍റെ രാജാവില്‍ നിന്ന് രക്ഷിക്കാന്‍ സാധിക്കൂ. സഭയെ നാം ക്രിസ്തുവിന്‍റെ കരങ്ങളിലേല്‍പ്പിക്കണം. കാരണം സഭ ക്രിസ്തുവിന്‍റേതാണ്. നാം സഭയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കാറുണ്ട്. പക്ഷെ നമ്മുടെ സഹോദരങ്ങളോരോരുത്തരും അടങ്ങുന്നതാണ് സഭയെന്ന ബോധ്യത്തോടയല്ല പലപ്പോഴും നാം സഭയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതെന്നും മാര്‍പാപ്പ പറഞ്ഞു. ക്രിസ്തുവില്‍ ഒരേ ജ്ഞാനസ്നാനം സ്വീകരിച്ച നമ്മുടെ എല്ലാ കത്തോലിക്കാ സഹോദരങ്ങള്‍ക്കുവേണ്ടിയും നാം പ്രാര്‍ത്ഥിക്കണമെന്നും മാര്‍പാപ്പ ഉത്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.