2013-04-30 16:27:07

മാറുന്ന ലോകത്തിന്‍റെ നേതൃഘടന: അന്താരാഷ്ട്ര പഠനശിബരം വത്തിക്കാനില്‍


30 ഏപ്രില്‍ 2013, വത്തിക്കാന്‍
സാമൂഹ്യ ശാസ്ത്രങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ അക്കാഡമിയുടെ നേതൃത്വത്തില്‍, ‘മാറുന്ന ലോകത്തിന്‍റെ നേതൃത്വം’ എന്ന വിഷയത്തെ കേന്ദ്രീകരിച്ചുള്ള അന്താരാഷ്ട്ര പഠനശിബിരം വത്തിക്കാനില്‍ നടന്നു. അതിവേഗം മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്ന ലോകത്തിലെ നേതൃഘടന, സ്വാതന്ത്ര്യം, നിയമ സംവിധാനം, ഐക്യദാര്‍ഡ്യം, കീഴ്ഘടക ശാക്തീകരണ തത്വം തുടങ്ങിയ വിഷയങ്ങളാണ് ഏപ്രില്‍ 26, 27 തിയതികളില്‍ വത്തിക്കാനില്‍ നടന്ന അന്താരാഷ്ട്ര പഠന സമ്മേളനം വിശകലന വിധേയമാക്കിയത്. വാഴ്ത്തപ്പെട്ട ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയുടെ “പാച്ചെം ഇന്‍ തേറിസ്” അഥവാ “ഭൂമിയില്‍ സമാധാനം” എന്ന ചാക്രിക ലേഖനത്തിലെ പ്രബോധനങ്ങളെ കേന്ദ്രീകരിച്ചാണ് ആനുകാലിക സാമൂഹ്യ വിഷയങ്ങളെക്കുറിച്ച് പൊന്തിഫിക്കല്‍ അക്കാഡമി പഠനം നടത്തിയത്. പൊന്തിഫിക്കല്‍ അക്കാഡമിയുടെ പ്രസിഡന്‍റ് മേരി ആന്‍ ഗ്ലെന്‍ഡന്‍, നീതി സമാധാന കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ പീറ്റര്‍ കെ.ടര്‍ക്സണ്‍ തുടങ്ങിയവര്‍ പ്രബന്ധാവതരണം നടത്തി.








All the contents on this site are copyrighted ©.