2013-04-26 15:50:49

സാമൂഹ്യ നീതിയ്ക്കുവേണ്ടി കെ.എല്‍.സി.എ സംസ്ഥാന ജാഥ


24 ഏപ്രില്‍ 2013, കൊച്ചി
സാമൂഹ്യ നീതിയ്ക്കുവേണ്ടി കെ.എല്‍.സി.എ സംസ്ഥാന ജാഥ
24 ഏപ്രില്‍ 2013, കൊച്ചി
സാമുദായികവും സാമൂഹികവുമായ ആവശ്യങ്ങള്‍ മുന്‍നിറുത്തി കേരള ലത്തീന്‍ കത്തോലിക്കാ ഐക്യവേദി (കെ.എല്‍.സി.എ) അഖില കേരള വാഹനജാഥ സംഘടിപ്പിക്കുന്നു. ഏപ്രില്‍ 27ന് കാസര്‍ഗോഡു നിന്നാരംഭിക്കുന്ന ജാഥ മേയ് 12ന് തിരുവനന്തപുരത്ത് സമാപിക്കുമെന്ന് കെ.എല്‍.സി.എ ഭാരവാഹികള്‍ അറിയിച്ചു. 27ന് രാവിലെ കോട്ടപ്പുറം രൂപതാധ്യക്ഷന്‍ ബിഷപ്പ് ജോസഫ് കാരിക്കശ്ശേരി ഉത്ഘാടനം ചെയ്യുന്ന പ്രചരണ യാത്ര കാഞ്ഞങ്ങാട് നിന്നാരംഭിക്കും. വിവിധ രൂപതകളിലൂടെ പര്യടനം നടത്തിയ ശേഷം മേയ് 12ന് തിരുവന്തപുരം ഗാന്ധിപാര്‍ക്കില്‍ എത്തുന്ന ജാഥ ഒരു പൊതു സമ്മേളനത്തോടെ സമാപിക്കും. കെ.ആര്‍.എല്‍.സി.സി പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് ഡോ.സൂസപാക്യം സമാപന സമ്മേളനം ഉത്ഘാടനം ചെയ്യും.
ലത്തീന്‍ സമുദായത്തോടുള്ള അവഗണന അവസാനിപ്പിക്കുക, ലത്തീന്‍ കത്തോലിക്കരുടെ ആവശ്യകതകളെക്കുറിച്ച് പഠിക്കാന്‍ കമ്മീഷനെ നിയോഗിക്കുക, രാഷ്ട്ര നീതിയും ഭരണപങ്കാളിത്തവും ഉറപ്പുവരുത്തുക, ഭരണഘടനാ സ്ഥാപനങ്ങളിലും ദേശീയ, സംസ്ഥാന, പ്രാദേശിക ഭരണകൂടങ്ങളിലെ നയരൂപീകരണ സമിതികളിലും സഹായ സമിതികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ ഭരണ നിര്‍വ്വഹണ സമിതികളിലും ലത്തീന്‍ സമുദായത്തിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കുക. കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം സ്ഥാപിക്കുക, വിലക്കയറ്റം തടയുക, ഭക്ഷൃസുരക്ഷ ഉറപ്പാക്കുക, ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങി ഇരുപത്തിരണ്ടോളം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജാഥ സംഘടിപ്പിച്ചിരിക്കുന്നതെന്ന് കെ.എല്‍.സി.എ ഭാരവാഹികള്‍ അറിയിച്ചു.








All the contents on this site are copyrighted ©.