2013-04-26 15:52:10

താലന്തുകള്‍ ഒളിച്ചുവയ്ക്കരുതെന്ന് യുവജനങ്ങളോട് മാര്‍പാപ്പ


26 ഏപ്രില്‍ 2013, വത്തിക്കാന്‍
ദൈവം നല്‍കിയിരിക്കുന്ന കഴിവുകള്‍ ഒളിച്ചുവയ്ക്കരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ യുവജനങ്ങളെ ആഹ്വാനം ചെയ്യുന്നു. ഏപ്രില്‍ 26ന് നല്‍കിയ ട്വിറ്റര്‍ സന്ദേശത്തിലാണ് പാപ്പ ഈ ആഹ്വാനം നടത്തിയത്. “പ്രിയ യുവജനങ്ങളെ, ദൈവം നിങ്ങള്‍ക്കു നല്‍കിയ സമ്മാനങ്ങളായ നിങ്ങളുടെ താലന്തുകള്‍ ഒളിച്ചുവയ്ക്കരുത്. വലിയ കാര്യങ്ങളെക്കുറിച്ച് സ്വപ്നം കാണാന്‍ നിങ്ങള്‍ ഭയപ്പെടരുത്.” എന്നായിരുന്നു പാപ്പായുടെ ട്വീറ്റ്. @pontifex എന്നതാണ് മാര്‍പാപ്പയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട്.








All the contents on this site are copyrighted ©.