2013-04-26 15:51:59

അര്‍ജ്ജന്‍റീനയുടെ വിശ്വാസ – കലാപാരമ്പര്യ പ്രദര്‍ശനം വത്തിക്കാനില്‍


26 ഏപ്രില്‍ 2013, വത്തിക്കാന്‍
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജന്മരാജ്യമായ അര്‍ജ്ജന്‍റീനയിലെ വിശ്വാസ - സാംസ്ക്കാരിക പാരമ്പര്യ പ്രദര്‍ശനം വത്തിക്കാനില്‍ ഒരുങ്ങുന്നു. മെയ് 17 മുതല്‍ ജൂണ്‍ 16 വരെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിന്‍റെ വടക്കുപടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന ‘കാര്‍ലോ മാഞ്ഞോ’ കവാടമാണ് പ്രദര്‍ശനവേദി. പ്രദര്‍ശനത്തിന്‍റെ ഉത്ഘാടന സമ്മേളനം മെയ് 17ന് വൈകീട്ട് 6ന് പോള്‍ ആറാമന്‍ ശാലയില്‍ നടക്കുമെന്ന് ഏപ്രില്‍ 26ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ സംഘാടകര്‍ അറിയിച്ചു. അര്‍ജ്ജന്‍റീനയെക്കുറിച്ച് കൂടുതല്‍ അറിയാനും ആ രാജ്യത്തെ വിശ്വാസപാരമ്പര്യം ഗ്രഹിക്കാനുമുള്ള ഒരവരസരമായിരിക്കും ഈ പ്രദര്‍ശനമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. അര്‍ജ്ജന്‍റീനയില്‍ നിന്നും ഇരുന്നൂറിലേറെ കരകൗശല വസ്തുക്കളും ശില്‍പരൂപങ്ങളും ചിത്രങ്ങളുമാണ് പ്രദര്‍ശനായി വത്തിക്കാനിലേക്കെത്തുന്നത്. അര്‍ജ്ജന്‍റീന സ്വദേശിയായ വാഴ്ത്തപ്പെട്ട ഹോസെ ഗബ്രിയേല്‍ ദെല്‍ റൊസാരിയോയുടെ ജീവിത ചരിത്രവും പ്രദര്‍ശനത്തിന്‍റെ പ്രത്യേകതയാണ്.










All the contents on this site are copyrighted ©.