2013-04-25 12:30:46

വിശ്വാസത്തിന്‍റെ ജ്വാല കെടാതെ സൂക്ഷിക്കുക: മാര്‍പാപ്പ


24 ഏപ്രില്‍ 2013, വത്തിക്കാന്‍
വിശ്വാസത്തിന്‍റെ ജ്വാല കെടാതെ സൂക്ഷിക്കാന്‍ മാര്‍പാപ്പയുടെ ആഹ്വാനം. 24ാം തിയതി ബുധനാഴ്ച നല്‍കിയ ട്വിറ്റര്‍ സന്ദേശത്തിലാണ് പാപ്പ ഈ ആഹ്വാനം നടത്തിയത്. ബുധനാഴ്ചയിലെ പൊതുക്കൂടിക്കാഴ്ച്ചയ്ക്കു ശേഷമാണ് @pontifex എന്ന ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പാപ്പായുടെ പുതിയ സന്ദേശം പ്രത്യക്ഷമായത്. “പ്രാര്‍ത്ഥനയും കൂദാശകളും വഴിയായി വിശ്വാസത്തിന്‍റെ ജ്വാല കെടാതെ സൂക്ഷിക്കുവിന്‍, നാം ദൈവത്തെ മറക്കുന്നില്ലെന്ന് നമുക്ക് ഉറപ്പുവരുത്താം” എന്നായിരുന്നു പാപ്പായുടെ ട്വീറ്റ്.









All the contents on this site are copyrighted ©.