2013-04-23 17:21:34

സിറിയില്‍ ഓര്‍ത്തഡോക്സ് മെത്രാന്‍മാരെ തട്ടിക്കൊണ്ടുപോയി


23 ഏപ്രില്‍ 2013, അലെപ്പോ
ആഭ്യന്തര കലാപം രൂക്ഷമായ സിറിയയില്‍ രണ്ട് ഓര്‍ത്തഡോക്സ് ബിഷപ്പുമാരെ സായുധ വിമതസംഘം തട്ടികൊണ്ടുപോയി. തുര്‍ക്കിയുടെ അതിര്‍ത്തി പ്രദേശത്ത് നിന്ന് അലപ്പോയിലേക്ക് മെത്രാന്‍മാര്‍ കാറില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. അലപ്പോയിലെ സിറിയക് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ ബിഷപ്പ് യോഹന്നാന്‍ ഇബ്രാഹിം മാര്‍ ഗ്രിഗോറിയോസ്, ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ ബിഷപ്പ് ബൗലോസ് യസ്ജി എന്നിവരെയാണ് തട്ടികൊണ്ടുപോയിരിക്കുന്നത്. മെത്രാന്‍മാര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിറുത്തി ഡ്രൈവറെ കൊലപ്പെടുത്തിയ ശേഷമാണ് മെത്രാന്‍മാരെ ബന്ധികളാക്കിയത്. സിറിയന്‍ ദേശീയ ചാനലും വിമത നേതാക്കളും വാര്‍ത്ത സ്ഥിരീകരിച്ചു.

സിറിയയിലെ അതിരൂക്ഷമായ ആഭ്യന്തര കലാപത്തില്‍ ഇതുവരെ 70,000ത്തോളം പേര്‍ കൊല്ലപ്പെട്ടെന്നാണ് യു.എന്‍ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പത്ത് ലക്ഷം പേര്‍ മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ട്.








All the contents on this site are copyrighted ©.