2013-04-17 17:15:24

ക്രിസ്തു എല്ലായ്പ്പോഴും നമ്മോടൊത്തുണ്ട്: മാര്‍പാപ്പ


17 ഏപ്രില്‍ 2013, വത്തിക്കാന്‍
സ്വര്‍ഗാരോഹണം ചെയ്ത ക്രിസ്തു എല്ലായ്പ്പോഴും നമ്മോടൊത്തുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ട്വീറ്റ്. ബുധനാഴ്ചയിലെ പൊതുകൂടിക്കാഴ്ച്ചയ്ക്കു ശേഷമാണ് പാപ്പായുടെ പുതിയ രണ്ട് സന്ദേശങ്ങള്‍ @pontifex എന്ന ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലെത്തിയത്. “ക്രിസ്തുവിന്‍റെ സ്വര്‍ഗാരോഹണം അര്‍ത്ഥമാക്കുന്നത് അവിടുന്ന് നമ്മുടെ കൂടെയില്ലെന്നല്ല, ഇന്നും ജീവിക്കുന്നുവെന്നും എന്നത്തേക്കാളുമധികമായി നാമോരോരുത്തരോടുമൊത്ത് ഉണ്ടെന്നുമാണ് ക്രിസ്തുവിന്‍റെ സ്വര്‍ഗാരോഹണത്തിന്‍റെ അര്‍ത്ഥം.” എന്നായിരുന്നു പാപ്പയുടെ സന്ദേശം.
“ദൈവമഹത്വത്തില്‍ പ്രവേശിക്കാന്‍, എത്ര ത്യാഗം സഹിച്ചും, അനുദിന ജീവിതത്തില്‍ ദൈവഹിതത്തോട് വിശ്വസ്തരായിരിക്കണം.”എന്നും മാര്‍പാപ്പ ട്വിറ്ററിലൂടെ വിശ്വാസ സമൂഹത്തെ ഉത്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.